#ഓർമ്മ
പണ്ഡിറ്റ് ശിവ്കുമാർ ശർമ്മ.
സന്തൂറിൻ്റെ സുൽത്താൻ പണ്ഡിറ്റ് ശിവ് കുമാർ ശർമ്മയുടെ (84) ഓർമ്മ ദിവസമാണ്
മെയ് 10.
കശ്മീരിൻ്റെ സ്വന്തമായ, അധികമാരും അറിയാതെ കഴിഞ്ഞ, സന്തൂർ എന്ന വാദ്യോപകരണത്തെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന സംഗീത മാന്ത്രികൻ എന്നതാണ് ശിവ് കുമാർ ശർമ്മയുടെ പ്രശസ്തി. 1955ൽ ബോംബെയിലായിരുന്നു ആദ്യത്തെ പൊതുപരിപാടി.
ഫ്ലൂട്ട് വാദകനായ പ്രശസ്ത സംഗീതജ്ഞൻ ഹരിപ്രസാദ് ചൗരാസ്യയുമൊത്തുള്ള ജുഗൽബന്തികൾ ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ കാതും കരളും കവർന്നു.
രണ്ടുപേരും ചേർന്ന് ശിവ് ഹരി എന്ന പേരിൽ ശിൽശില, ചാന്ദ്നി, ഡർ തുടങ്ങിയ പ്രമുഖ ഹിന്ദി ചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുമുണ്ട്.
രാജ്യം പദ്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized