#ഓർമ്മ
കുഞ്ഞുണ്ണി മാഷ്
കവി കുഞ്ഞുണ്ണിയുടെ (1927-2006) ജന്മവാർഷിക ദിനമാണ്
മെയ് 10.
വലപ്പാട്ടാണ് ജനനം. ദീർഘകാലം കോഴിക്കോട് രാമകൃഷ്ണ മിഷൻ സ്കൂളിൽ അധ്യാപകനായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാലപങ്ക്തി കൈകാര്യം ചെയ്തിരുന്ന, കുട്ടികളുടെ പ്രിയ കുട്ടേട്ടൻ ആയിരുന്നു.
ചെറു കവിതകൾ മാത്രം എഴുതിയിരുന്ന കുഞ്ഞുണ്ണി കവിയല്ല എന്ന് ചിലർ പറയുന്നത് കേട്ടിട്ടും പോക്കമില്ലാത്തത് ആണെൻ്റെ പൊക്കം എന്ന് ആശ്വാസം കൊള്ളാനെ കവി തയാറായുള്ളു.
ഒരു നമ്പൂതിരിയുടെ മകനായി ജനിച്ചതുകൊണ്ട് നമ്പൂതിരി ഫലിതങ്ങൾ പുസ്തകമാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
കോഴിക്കോട് എൻജിനീയറിംഗ് കോളേജിൽ ഹോസ്റ്റലിൽ ഒരു മുറി പങ്കിട്ട എൻ്റെ സഹപാഠി അശോക് കുമാറിൻ്റെ പ്രിയപ്പെട്ട മാഷ് എന്നതാണ് എൻ്റെ സ്വകാര്യ അഭിമാനം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized