#ഓർമ്മ
സാദത്ത് ഹസൻ മൻ്റോ
മൻ്റോയുടെ (1912-1955) ജന്മവാർഷികദിനമാണ്
മെയ് 11.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഉർദു എഴുത്തുകാരിൽ പ്രമുഖനാണ് എസ് എച്ച് മൻ്റോ. ഇന്ത്യാ വിഭജനം സംബന്ധിച്ച് ഏറ്റവും ഹൃദയഹാരിയായ കഥകൾ എഴുതിയത് മൻ്റോയാണ്. പലതും കണ്ണു നിറയാതെ വായിക്കാൻ കഴിയില്ല.
ബ്രിട്ടിഷ് പഞ്ചാബിൽ ഒരു ജഡ്ജിയുടെ മകനായി ജനിച്ച മൻ്റോക്ക് പഠനത്തിൽ വലിയ താൽപര്യമുണ്ടായിരുന്നില്ല. 21 വയസിൽ വിക്ടർ ഹ്യൂഗോയുടെ ഒരു രചന ഉർദുവിലേക്ക് വിവര്‍ത്തനം ചെയ്യാൻ നിർദേശിച്ച ഒരു പത്രാധിപരാണ് എഴുത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തത്. 1934 മുതൽ കഥകൾ എഴുതിത്തുടങ്ങി.
1936ൽ ബോംബെയിലെത്തിയ മൻ്റോ സിനിമകൾക്ക് തിരക്കഥകൾ എഴുതാൻ ആരംഭിച്ചു.
1941ൽ ദില്ലിയിൽ ആൾ ഇന്ത്യ റേഡിയോയുടെ ഉർദു വിഭാഗത്തിൽ ചേർന്നെങ്കിലും അടുത്ത വർഷം തിരിച്ചു വന്ന് ഒരു ഉർദു മാസികയുടെ പത്രാധിപരായി. തുറന്ന എഴുത്തിന് പേരുകേട്ട മൻ്റോ അശ്ലീല രചനകൾ എന്ന പേരിൽ 6 പ്രാവശ്യം കേസുകളിൽ പെട്ടെങ്കിലും ശിക്ഷിക്കപ്പെട്ടില്ല.
ഇന്ത്യാ വിഭജനം സൃഷ്ടിച്ച കൊടും ക്രൂരതകൾ മൻ്റോയുടെ ഹൃദയം തകര്‍ത്തു. 1948ൽ പാകിസ്ഥാനിലേക്ക് പോയി. കടുത്ത മദ്യപാനിയായി മാറിയ മൻ്റോ 1955ൽ മരണമടഞ്ഞു.
മൻ്റോയുടെ ജീവിതം 2015ലും 2018ലും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized