ടെൻസിംഗ് നോർഗെ

#ഓർമ്മ

ടെൻസിങ് നോർഗെ.

ടെൻസിംഗ് നോർഗേയുടെ (1914-1986) ചരമവാർഷിക ദിനമാണ്
മെയ് 9.

എവറസ്റ്റ് കൊടുമുടി കീഴക്കിയ ആദ്യ മനുഷ്യരാണ് എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും.
നേപ്പാളിലെ സെ ചു ഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബത്തിലാണ് ജനനം. ഷേർപ്പകൾ ജനന റികോർഡുകൾ സൂക്ഷിക്കാറില്ലാത്തതു കൊണ്ട് കൃത്യമായ തിയതി അറിയില്ല.
ആദ്യത്തെ പേര് നംഗ്യാൽ വാങ്ടി എന്നായിരുന്നു. പർവതങ്ങളെ സ്നേഹിച്ച ടെൻസിങ്, ചെറുപ്പത്തിലേ വീട്ടിൽ നിന്ന് ഒളിച്ചോടി.
1930കളുടെ തുടക്കത്തിൽ ഡാർജിലിംഗിൽ എത്തി.
1935ൽ എറിക്ക് ഷെപ്ടൻ, 1936ൽ ജോൺ മുറെ, 1952ൽ റെയ്മൻ ലഹേർട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ എവറസ്റ്റ് ആരോഹണ ശ്രമങ്ങൾ വിജയിച്ചില്ല. അവസാനം 1953 മേയ് 29ന് ഹിലാരിയുമൊത്ത് എവറസ്റ്റ് കൊടുമുടിയുടെ നിറുകയിൽ എത്തി.
ലോകം മുഴുവൻ ഈ സാഹസികരെ അഭിനന്ദങ്ങൾ കൊണ്ട് മൂടി. ബ്രിട്ടൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ വൻബഹുമതികൾ നൽകി ആദരിച്ചു. 1959ൽ ഇന്ത്യ പദ്മഭൂഷൺ പുരസ്കാരം നൽകി.
1954ൽ ഡാർജിലിങ്ങിലെ ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ ഫീൽഡ് ഡയറക്ടർ ആയി നിയമിതനായി.
മകൻ ജാംലിങ് ടെൻസിംഗ് നോർഗേയും 1996ൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട് .
1986 മെയ് 9ന് മസ്തിഷ്ക ആഘാതം മൂലം മരണമടഞ്ഞു.
നേപ്പാളിലെ ഒരു വിമാനത്താവളം ടെൻസിംഗിൻ്റെ പേരിലാണ്.
രണ്ടുവർഷം മുൻപ് ഡാർജിലിംഗ് സന്ദർശിച്ചപ്പോൾ ടെൻസിംഗ് നോർഗെയുടെ പ്രതിമ സന്ദർശിച്ച് ആദരം അർപ്പിക്കാൻ സാധിച്ചത് ദീപ്തമായ ഓർമ്മയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *