ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ

#ഓർമ്മ

ഫുൾട്ടൻ ജെ ഷീൻ.

ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും പ്രസംഗകനുമായിരുന്ന ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ (1895-1979) ജന്മവാർഷികദിനമാണ്
മെയ് 8.

1919ൽ വൈദികനായ ഈ അമേരിക്കക്കാരൻ അതിവേഗം ദൈവശാസ്ത്രജ്ഞനും തത്വശാസ്ത്രജ്ഞനുമെന്ന നിലയിൽ പ്രശസ്തനായി.
1930 മുതൽ 1950 വരെ എൻ ബി സി റേഡിയോയിൽ നടത്തിയ ദി കാത്തലിക്ക് അവർ ( The Catholic Hour) എന്ന പരിപാടിയാണ് ഷീനിനെ ലോകപ്രശസ്തനാക്കിയത്.
1952 മുതൽ 1957വരെ നടത്തിയ ലൈഫ് ഈസ്‌ വർത്ത് ലിവിംഗ് ( Life is worth Living) എന്ന ടെലിവിഷൻ പരമ്പരയും 1961മുതൽ 1968 വരെ നടത്തിയ ഫുൾട്ടൻ ഷീൻ പ്രോഗ്രാമും 3 കോടിയിലേറെ പ്രേക്ഷകരെ ആകർഷിച്ചു.
ഏറ്റവും മികച്ച ടെലിവിഷൻ അവതാരകനുള്ള എമ്മി അവാർഡ് രണ്ടു തവണ നേടിയ ഷീൻ, ടൈം മാസികയുടെ പുറംചട്ടയിലും ഇടം നേടി.
ജനപ്രീതി നേടിയ 73 പുസ്തകങ്ങളുടെ രചയിതാവാണ് ബിഷപ്പ് ഷീൻ.
വിവാഹ ആശംസാപ്രസംഗങ്ങളിൽ ഏറ്റവുമധികം ആവർത്തിക്കപ്പെടുന്ന വരികളാണ് , വിവാഹം ചെയ്യാൻ മൂന്ന് പേര് വേണം (It takes three to get married ) എന്ന ഷീനിന്റെ വാക്കുകൾ.
1951ൽ ന്യൂയോർക്ക് സഹായമെത്രാനായി നിയമിക്കപ്പെട്ട ഷീൻ, അതേസമയം തന്നെ കത്തോലിക്കാ സർവകലാശാലയിൽ ദൈവശാസ്ത്ര, തത്വശാസ്ത്ര, പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
1966 റോചെസ്റ്റർ ബിഷപ്പായ ഷീൻ, 75 വയസ്സിൽ സ്വയം വിരമിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *