സ്വാമി ചിന്മയാനന്ദ

#ഓർമ്മ

സ്വാമി ചിൻമയാനന്ദ.

ചിൻമയാനന്ദ സ്വാമികളുടെ (1916-1993) ജന്മവാർഷികദിനമാണ്
മെയ് 8.

കൊച്ചി രാജ്യത്തു ജഡ്ജിയായിരുന്ന കുട്ടൻമേനോന്റെ മകനായി എറണാകുളത്തു ജനിച്ച പൂത്തമ്പള്ളി ബാലകൃഷ്ണമേനോൻ, തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബി എ യും, ലക്‌നോ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ, എൽ എൽ ബി യും പാസായി, 1943ൽ നാഷണൽ ഹെറാൾഡിൽ പത്രപ്രവർത്തകനായി.
1947ൽ ഋഷികേശിൽ ശിവാനന്ത ആശ്രമം സന്ദർശിച്ചത് ജീവിതം വഴിമാറ്റി വിട്ടു.
1949 ഡിസംബറിൽ സ്വാമി ശിവനന്ദയിൽ നിന്ന് ദീക്ഷ സ്വീകരിച്ചു ചിൻമയാനന്ദയായി മാറി.
ഉപനിഷത്തുകൾ, ഗീത എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളിലൂടെ ആഗോളപ്രശസ്‌തനായ സ്വാമി, 1951 ഡിസംബറിൽ പൂനയിലെ ഗണേശ ക്ഷേത്രത്തിലാണ് തന്റെ ആദ്യത്തെ പരിപാടി നടത്തിയത്.
1953ൽ ചിന്മയ മിഷൻ സ്ഥാപിച്ചു. ഇന്ന് 300ലധികം സ്ഥാപനങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്നുണ്ട്.
93 പുസ്തകങ്ങൾ വിവിധ ആധ്യാത്മികവിഷയങ്ങളിൽ എഴുതിയിട്ടുണ്ട്.
1964ൽ ആർ എസ് എസ് നേതാവ് എസ് എസ് അപ്തെയുമായി ചേർന്നു വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ച് പ്രഥമ പ്രസിഡൻ്റായി. ഹൃദ്രോഗബാധിതനായിരുന്ന സ്വാമി, അമേരിക്കയിലെ കാലിഫോണിയയിൽവെച്ചു നിര്യാതനായി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *