#ചരിത്രം
പ്ളേഗ്.
റോബിൻസൺ ക്രൂസോ എന്ന വിശ്വപ്രസിദ്ധ നോവലിന്റെ രചയിതാവ് എന്ന നിലയിലാണ് ഡാനിയേൽ ഡെഫോ അറിയപ്പെടുന്നത്.
ബൈബിൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനങ്ങൾ ഉണ്ടായിട്ടുള്ള കൃതിയാണ് 1719ൽ പ്രസിദ്ധീകരിച്ച നോവൽ.
എന്നാൽ 1655ൽ ലണ്ടൻ നഗരത്തെ നാമാവശേഷമാക്കിയ പ്ളേഗിന്റെ വിവരണങ്ങൾ ഉൾപ്പെടുത്തിയ ഒരു ജേർണൽ, 1722ൽ ഡെഫോ എഴുതിയിട്ടുണ്ട്.
പ്ളേഗ് മരണനൃത്തമാടിയ കാലത്ത് വെറും 5 വയസ്സ് പ്രായം മാത്രമുണ്ടായിരുന്ന ഡെഫോ തന്റെ അമ്മാവൻ ഹാരി ഫൊ എഴുതിവെച്ച വിവരങ്ങൾവെച്ചാണ് ആധുനിക കാലത്തെ കോവിഡ് പകർച്ചവ്യാധിയോട് അത്ഭുതകരമായ സാമ്യംതോന്നിക്കുന്ന ജേർണൽ പ്രസിദ്ധീകരിച്ചത്.
” 1664 സെപ്റ്റംബറിലാണ് പ്ളേഗ് ഹോളണ്ടിൽ തിരിച്ചെത്തി എന്ന് ഞാൻ കേൾക്കുന്നത്. വൃത്തികെട്ട സാഹചര്യങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ, പ്ളേഗ് അതിവേഗം പടർന്നു.
വസന്തകാലത്ത് മരണനിരക്ക് ഉയരാൻ തുടങ്ങി. സെപ്റ്റംബറിൽ ഒരാഴ്ച 7165 പേർ മരിച്ചു.
ചാർൾസ് രണ്ടാമൻ രാജാവ് പോലും ഓക്സ്ഫോർഡിലേക്ക് ഓടിപ്പോകാൻ നിർബന്ധിതനായി. ഇൻസ് ഓഫ് കോർട്ടുകൾ ( കോടതി ) എല്ലാം അടച്ചുപൂട്ടി.
ഇതൊക്കെയായിട്ടും ലണ്ടനിലെ മേയർ പ്രഭു നഗരം വിടാൻ തയാറായില്ല……….
…….ശവശരീരങ്ങൾ ആറടി താഴ്ചയിൽ കുഴിച്ചുമൂടണമായിരുന്നു.
രോഗബാധിതരുള്ള വീടുകളെല്ലാം ഒരടി നീളമുള്ള ഒരു ചുവന്ന കുരിശുകൊണ്ട് അടയാളപ്പെടുത്തപ്പെട്ടു.
തെരുവുകൾ മുഴുവൻ വൃത്തിയാക്കാൻ മേയർ ഉത്തരവിട്ടു.
ഭക്ഷണശാലകൾ, പ്രദർശനശാലകൾ, മദ്യശാലകൾ, എല്ലാം അടച്ചുപൂട്ടി.
ഏറ്റവും വലിയ പ്രശ്നം, രോഗം ഭേദമായി എന്നു കരുതിയവർ പുറത്തിറങ്ങി കൂടുതൽ ആളുകൾക്ക് രോഗം പകർന്നതാണ്.
വിദഗ്ദ്ധ തൊഴിലാളികൾ, കച്ചവടക്കാർ, കെട്ടിടനിർമ്മാണ വിദഗ്ധർ, ദരിദ്രർ തുടങ്ങിയവരാണ് ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ചത്.
വിദേശവ്യാപാരം പൂർണമായും നിലച്ചു.
പരമ്പരാഗത വിശ്വാസങ്ങൾക്ക് ഇളക്കം തട്ടി.
വർഷാവസാനം നഗരത്തെ ഗ്രസിച്ച ഭീകരമായ തീപിടുത്തം കഴിഞ്ഞപ്പോൾ പ്ളേഗ് ഏതാണ്ട് അവസാനിച്ചു”.
മൊത്തം 68596 പേർ മരിച്ചുവെന്നാണ് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ കണക്ക്.
ഡെഫോയുടെ അഭിപ്രായം,
4,60,000 ജനസംഖ്യയുള്ള നഗരത്തിൽ 1,00,000 പേർ മരിച്ചുവെന്നാണ്. കുറെ ഡെഫോയുടെ അതിശയോക്തിയാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized