#ഓർമ്മ
സിഗ്മണ്ട് ഫ്രോയിഡ്.
ഫ്രോയിഡിൻ്റെ (1856-1939) ജന്മവാർഷിക ദിനമാണ്
മെയ് 6.
ഓസ്ട്രിയൻ സാമ്രാജ്യത്തിലെ മൊറോവിയയിൽ ( ഇപ്പൊൾ ചെക്ക് റിപ്പബ്ലിക്ക്) ഒരു യഹൂദ കുടുംബത്തിലാണ് ജനനം. സാമ്പത്തിക കാരണങ്ങൾ കൊണ്ട് ആദ്യം ലിപ്സീഗിലേക്കും, ഒരു വർഷം കഴിഞ്ഞ് വിയന്നയിലേക്കും താമസം മാറ്റേണ്ടി വന്നു.
1873ൽ ബിരുദം നേടിയെങ്കിലും താൽപര്യം വൈദ്യശാസ്ത്രം പഠിക്കുന്നതിൽ ആയിരുന്നു. വിയന്ന സർവകലാശാലയിൽ ചേർന്നു പഠിച്ച് 1882ൽ വിയന്ന ആശുപത്രിയിൽ ജോലി നേടി. പ്രശസ്ത മനശാസ്ത്രഞൻ ചാർകോട്ടിൻ്റെ കീഴിൽ പഠിക്കാനായി 1885ൽ പാരീസിലേക്ക് പോയ ഫ്രോയിഡ് 1886ൽ തിരിച്ചെത്തി മാർത്തയെ വിവാഹം ചെയ്തു. 6 മക്കൾ ജനിച്ചു. മകൾ അന്നയും പിന്നീട് പ്രശസ്ത മനശാസ്ത്രഞ എന്ന നിലയിൽ പേരെടുത്തു.
സൈക്കോ അനാലിസിസിൻ്റെ പിതാവ് എന്നാണ് ഫ്രോയിഡ് അറിയപ്പെടുന്നത്. ഒരേസമയം മനശാസ്ത്ര ശാഖയും, ചികിത്സാ സമ്പ്രദായവും, മനസ്സിനെയും സമൂഹത്തെയും മനസിലാക്കാനുള്ള സങ്കേതവുമാണ് സൈക്കോ അനാലിസിസ്. സ്വപ്നങ്ങൾ നമ്മുടെ ചിന്തകളുടെ പ്രതിഫലനമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈഡിപ്പസ് കോംപ്ലക്സ് ആണ് പ്രശസ്തമായ ഒരു കണ്ടുപിടിത്തം. കുട്ടികളുടെ ലൈംഗികത തുടങ്ങിയ കാര്യങ്ങളിൽ പിൽക്കാലത്ത് വലിയ വിമർശനങ്ങൾക്ക് പാത്രമായി, ഫ്രോയിഡിൻ്റെ പഠനങ്ങൾ.
തൻ്റെ കാലത്തെ ഏറ്റവും മഹാനായ ബൗദ്ധിക നിയമഞൻ എന്നാണ് ഈ ചിന്തകൻ വിശേഷിപ്പിക്കപ്പെടുന്നത്. 1936ൽ നാസി ജർമ്മനിയിലെ അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാൻ ഫ്രോയിഡ് ലണ്ടനിലേക്ക് പലായനം ചെയ്യേണ്ടിവന്നു. നാലു സഹോദരിമാരുടെയും അന്ത്യം പക്ഷേ നാസി കോൺസെൻ്റ്റേഷൻ ക്യാംപുകളിൽ ആയിരുന്നു.
താടിയെല്ലിന് അർബുദം ബാധിച്ച ഫ്രോയിഡിൻ്റെ അന്ത്യം വേദനാപൂർണമായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized