#കേരളചരിത്രം
തിരുവിതാംകൂർ റേഡിയോ.
1942 ലാണു് തിരുവിതാംകൂറിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.
തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് പ്രക്ഷേപണം ഉണ്ടായിരുന്നത്. അതും വൈകുന്നേരം 7 .15 മുതൽ രാത്രി 9.15 വരെ മാത്രം.
വിവിധ വിഷയങ്ങൾ സംബന്ധിച്ച പ്രഭാഷണവും ശാസ്ത്രീയസംഗീത പരിപാടികളും മാത്രമാണ് ഉണ്ടായിരുന്നത്.
രാജസ്തുതി ഗീതമായ വഞ്ചീശ മംഗളം പാടിയാണ് എല്ലാ ദിവസവും പരിപാടികൾ അവസാനിപ്പിച്ചിരുന്നത്.
കൗതുകകരമായ കാര്യം സ്വതന്ത്ര ഇന്ത്യയിലും, മന്ത്രി ബി വി കേസ്കറും ആകാശവാണി ഡയറക്ടർ വി കെ നാരായണമേനോനും ഇതേ ശൈലിയാണ് പിന്തുടർന്നത് എന്നതാണ്.
രാജ്യത്തെ നാശോൻമുഖമായ പല ക്ലാസിക്ക് കലകൾക്കും റേഡിയോയിലൂടെ പുതുജീവൻ ലഭിച്ചപ്പോൾ ഏറ്റവും ജനപ്രീതിയുള്ള ചലച്ചിത്രഗാനങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് തന്നെ നിരോധിക്കപ്പെട്ടു.
അമീൻ സയാനി അവതരിപ്പിച്ച ബിനാക്കാ ഗീത് മാല പോലുള്ള പരിപാടികൾക്ക് ഇന്ത്യയിൽ വലിയ ജനപ്രീതി ലഭിച്ചതോടെ ആകാശവാണിയുടെ കേഴ് വിക്കാർ കുറഞ്ഞതും വിവിധഭാരതി പോലുള്ള ചലച്ചിത്രഗാന പരിപാടികൾ ആരംഭിക്കാൻ ആകാശവാണി നിർബന്ധിതരായതും പിൽക്കാല ചരിത്രം.
– ജോയ് കള്ളിവയലിൽ.
