#ഓർമ്മ
കുഞ്ചൻ നമ്പ്യാർ.
കുഞ്ചൻ നമ്പ്യാരുടെ (1705-1770) ജന്മവാർഷികദിനമായി കരുതപ്പെടുന്ന ദിവസമാണ്
മെയ് 5.
ഇംഗ്ലീഷ് ഭാഷയ്ക്ക് ഷെയ്ക്സ്പിയർ പോലെയാണ് മലയാളത്തിന് കുഞ്ചൻ.
നമ്പ്യാരുടെ ഒരു ചൊല്ലെങ്കിലും കടന്നുവരാത്ത ഒരു ദിവസവും നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല.
പാലക്കാട്ടെ കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിൽ ജനിച്ച കുഞ്ചൻ, പിതൃഭവനം സ്ഥിതിചെയ്യുന്ന കോട്ടയത്തെ കിടങ്ങൂരിൽ എത്തിയെന്നും പിന്നീട് ചെമ്പകശേരി രാജാവിൻ്റെ ആശ്രിതനായി അമ്പലപ്പുഴയിൽ താമസമാക്കി എന്നുമാണ് വിശ്വാസം.
ചാക്യാർകൂത്തിനിടയിൽ മയങ്ങിപ്പോയ നമ്പ്യാരെ ചാക്യാർ കളിയാക്കിയതാണ് തുള്ളൽ എന്ന കലാരൂപം സൃഷ്ടിക്കാൻ കാരണമായത് എന്നാണ് പറയപ്പെടുന്നത്. ഓട്ടൻ, ശീതങ്കൻ, പറയൻ, എന്നിങ്ങനെ 64 തുള്ളൽകൃതികൾ നമ്പ്യാരുടെ രചനകളായി കരുതപ്പെടുന്നു.
മാർത്താണ്ഡവർമ്മ
ചെമ്പകശേരി രാജ്യം പിടിച്ചെടുത്ത് വേണാടിനോട് കൂട്ടിച്ചേർത്തതോടെ ആസ്ഥാനം തിരുവനന്തപുരം ആയെങ്കിലും വാർദ്ധക്യകാലത്ത് തിരിച്ച് അമ്പലപ്പുഴയിലെത്തി.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
കുട്ടിയായിരിക്കുമ്പോൾ ഗെയിറ്റിൽ തൂങ്ങിയാടികൊണ്ട് ‘പാണ്ടൻ നായുടെ പല്ലിനു ശൗര്യം….’
എന്ന തുള്ളൽ പാട്ട് വഴിപോക്കരെ പാടി കേൾപ്പിക്കുന്ന മൂത്ത മകൾ നീലുവാണ് എൻ്റെ ഏറ്റവും ഹൃദ്യമായ നമ്പ്യാർ ഓർമ്മ.
Posted inUncategorized