#ഓർമ്മ
കാൾ മാർക്സ്.
മാർക്സിൻ്റെ (1818-1883)
ജന്മവാർഷികദിനമാണ്
മെയ് 5.
ലോകജനതയുടെ വലിയൊരു ഭാഗത്തെ ഇന്നും സ്വാധീനിക്കുന്ന, കമ്മ്യൂണിസത്തിൻ്റെ പിതാവും ആചാര്യനുമാണ് മാർക്സ്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), ദസ് കാപിറ്റൽ (1867) ( മൂലധനം) എന്നിവയാണ് മാർക്സിൻ്റെ അനശ്വര സംഭാവനകൾ. എങ്കെൽസ് ആയിരുന്നു സഹപ്രവർത്തകൻ. മൂലധനത്തിൻ്റെ രണ്ടും മൂന്നും വാല്യങ്ങൾ മാർക്സിൻ്റെ മരണശേഷം എങ്കെൽസാണ് പ്രസിദ്ധീകരിച്ചത്.
പ്രഷ്യയിൽ ഒരു യഹൂദകുടുംബത്തിൽ ജനിച്ച മാർക്സ് , 1815ൽ നിയമം പഠിക്കാൻ ജർമനിയിലെ ബോൺ യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും തത്വശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളായിരുന്നു താൽപര്യം. അവിടെവെച്ച് പരിചയപ്പെട്ട ജെന്നിയെ 1843ൽ വിവാഹം ചെയ്തു.
ബെർലിൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടർ ബിരുദം സമ്പാദിച്ചത്. ബ്രസൽസിൽ ജീവിക്കുമ്പോൾ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു. ശിഷ്ടജീവിതം രാജ്യമില്ലാത്തവനായി ലണ്ടനിലാണ് കഴിഞ്ഞത്.
– ജോയ് കള്ളിവയലിൽ.


