#ഓർമ്മ
ത്യാഗരാജ സ്വാമികൾ.
കർണ്ണാടക സംഗീതലോകത്തെ അമൂല്യരത്നമായ ത്യാഗരാജ സ്വാമികളുടെ (1767-1847) ജന്മവാർഷികദിനമാണ്
മെയ് 4.
ത്യാഗരാജൻ, ശ്യാമശാസ്ത്രികൾ, മുത്തുസ്വാമി ദീക്ഷിതർ എന്നീ സംഗീതജ്ഞന്മാർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
തഞ്ചാവൂരിലെ തിരുവാറാറിൽ ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തിൽ പിറന്ന ത്യാഗരാജൻ, നന്നേ ചെറുപ്പത്തിൽത്തന്നെ ഒരു അസുലഭപ്രതിഭയായി അംഗീകരിക്കപ്പെട്ടു.
24000 കൃതികൾ രചിച്ചു എന്ന് വിശ്വസിക്കപ്പെടുന്നെങ്കിലും 700 എണ്ണം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ ആദിതാളത്തിൽ പിറന്ന അഞ്ചു കൃതികൾ പഞ്ചരത്നകൃതികൾ എന്ന് അറിയപ്പെടുന്നു. എല്ലാ വർഷവും തിരുവാറാറിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ത്യാഗരാജ മഹോത്സവത്തിൽ ആയിരക്കണക്കിന് സംഗീതഞ്ജർ അവ ഒന്നിച്ചു പാടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
– ജോയ് കള്ളിവയലിൽ.



