#ഓർമ്മ
#ചരിത്രം
ടിപ്പു സുൽത്താൻ.
ടിപ്പു സുൽത്താൻ (1750-1799) വീരചരമമടഞ്ഞ
ദിവസമാണ് മെയ് 4.
മൈസൂർ കടുവ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫത്തേഹ് അലി സാഹിബ് ടിപ്പു, ബ്രിട്ടീഷുകാർക്കെതിരെ ഏറ്റവും ദീർഘകാലം പടപൊരുതിനിന്ന് ലോകത്തിന്റെ മുഴുവൻ ആദരം പിടിച്ചുവാങ്ങിയ ഭരണാധികാരിയാണ്.
ഏറ്റവുമൊടുവിൽ 1799ൽ, ആർതർ വെല്ലസ്ലി ടിപ്പുവിന്റെ മൈസൂർ സേനയെ തോൽപ്പിച്ചു. ടിപ്പുവും വെടിയേറ്റുവീണു. പിന്നീട് വെല്ലിങ്ടൺ പ്രഭുവായ വെല്ലസ്ലിയാണ് 16 കൊല്ലത്തിനുശേഷം നെപ്പോളിയനെ വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്.
മലബാറും കോയമ്പത്തൂരും കീഴടക്കിയ ടിപ്പു തിരുവിതാംകൂറിന് എതിരെയും പട നയിച്ചു. മൈസൂറിനെതിരെയുണ്ടായ ആക്രമണഭീഷണിയും പെരിയാറിലെ വെള്ളപ്പൊക്കവും, പിന്മാറാൻ ടിപ്പുവിനെ നിർബന്ധിതനാക്കി.
തോക്കും പീരങ്കിയുമുൾപ്പെടെയുള്ള ആയുധങ്ങളുടെ നിർമാണത്തിലും ആധുനിക യുദ്ധതന്ത്രങ്ങളിലും ടിപ്പു ബ്രിട്ടീഷുകാരുടെ മുന്നിലായിരുന്നു.
ആയിരങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തിച്ച മതഭ്രാന്തൻ എന്ന ചിത്രമാണ് മലയാളികളുടെ മനസ്സിൽ അടുത്തകാലം വരെയുണ്ടായിരുന്നത്.
മൈസൂറിലെ ശൃംഗേരി മഠം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിന് ടിപ്പു പ്രത്യേകം തുക അനുവദിച്ചിരുന്നു തുടങ്ങിയ വസ്തുതകൾ ഇന്നും മിക്കവര്ക്കും അജ്ഞാതമാണ്.
മലബാറിലെ പ്രശ്നങ്ങൾ അടിസ്ഥാനപരമായി ഹിന്ദു ജന്മിമാരും മുസ്ലിം കുടിയാന്മാരും തമ്മിലുണ്ടായിരുന്ന വൈരങ്ങൾ ആയിരുന്നു എന്ന് ബ്രിട്ടീഷുകാർക്കുപോലും മനസിലായത് നിരന്തരം ഉണ്ടായ മാപ്പിളലഹളകൾ അടിച്ചമർത്തേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ്.
ഇന്നുള്ള മലബാറിലെ പ്രധാനപാതകളെല്ലാം ടിപ്പു നിർമ്മിച്ചവയാണ്.
1796 ൽ കേണൽ ഡൗ എഴുതിയ കുറിപ്പ് മലബാർ മാനുവലിൽ വില്ല്യം ലോഗൻ ഉദ്ധരിക്കുന്നു :
“മലബാറിലെ എല്ലാ പ്രധാനസ്ഥലങ്ങളും ബന്ധിപ്പിച്ചുകൊണ്ട്, നാട്ടിന്റെ ഏറ്റവും ദുർഗമമായ അകന്നൊഴിഞ്ഞു കിടക്കുന്ന കേന്ദ്രങ്ങളിൽപ്പോലും കടന്നെത്താൻ കഴിയുമാറ്, അതിവിപുലമായ ഒരു റോഡ് ശ്രിംഖല എന്ന ആശയം ആവിഷ്കരിച്ചതും അത് ഒട്ടുമിക്കവാറും പ്രാവർത്തികമാക്കിയതും ടിപ്പു സുൽത്താനാണ്. “
– ജോയ് കള്ളിവയലിൽ.
Posted inUncategorized