#ഓർമ്മ
ജസ്റ്റിസ് അന്ന ചാണ്ടി.
ജസ്റ്റിസ് അന്നാ ചാണ്ടിയുടെ (1905-1996) ജന്മവാർഷികദിനമാണ്
മെയ് 4.
കേരളചരിത്രത്തിൽ സ്വർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെടേണ്ട ജീവിതമാണ് അന്ന ചാണ്ടിയുടേത്.
1937ൽ തിരുവിതാംകൂർ ദിവാൻ സർ സി പി രാമസ്വാമി അയ്യർ, അവരെ മുൻസിഫായി നിയമിക്കുമ്പോൾ ചരിത്രം സൃഷ്‌ടിക്കപ്പെടുകയായിരുന്നു. ഭാരതത്തിലെ ആദ്യത്തെ വനിതാ ജഡ്ജി.
1948ൽ ജില്ലാ ജഡ്ജിയായ അന്ന ചാണ്ടി, 1959ൽ ഹൈക്കോടതി ജഡ്ജിയായതും ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ്. ഇന്ത്യയിലെന്നല്ല ബ്രിട്ടീഷ് കോമൺവെൽത്തിലെ തന്നെ ആദ്യത്തെ ഹൈക്കോടതി ജഡ്ജി. 1967ൽ വിരമിച്ചശേഷം ഇന്ത്യൻ ലോ കമ്മീഷൻ അംഗമായും പ്രവർത്തിച്ചു.
തിരുവനന്തപുരത്ത് ഒരു സുറിയാനിക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ച അന്ന ചാണ്ടി, പിന്നീട് കത്തോലിക്കാസഭയിൽ ചേർന്നു.
1926ൽ തിരുവനന്തപുരം ലോ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടി തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയ അവർ, വനിതാവിമോചനത്തിന്റെ ശക്തയായ പ്രവർത്തകയായിരുന്നു. അതിനായി 1929ൽ ഒരു മാസിക തന്നെ സ്വന്തം പത്രാധിപത്യത്തിൽ ആരംഭിച്ചു. 1931ൽ ശ്രീമൂലം അസംബ്ലിയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടെങ്കിലും 1932ൽ വീണ്ടും പോരാടി വിജയിച്ച് എം എൽ എ യായി.
തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ സ്ത്രീകൾക്കുണ്ടായിരുന്ന വിലക്ക് നീങ്ങിയത് അവരുടെ നിരന്തരമായ പോരാട്ടഫലമായാണ്.
– ജോയ് കള്ളിവയലിൽ.
Deepak Puradkar writes:
“Justice Anna Chandy was the first female judge of India. Anna Chandy became a judge during a time when women were rigidly restricted to their homes. A young woman from Kerala not only selected law when it was practically forbidden for women to have careers, but she also entered politics to alter the fate of women. Chandy confronted her male rivals whenever they attempted to impede her aspirations.
Here are some interesting facts about this person:
1. Anna Chandy was born in the ancient kingdom of Travancore in 1905 and grew up in Trivandrum.
2. Anna Chandy was not only the first female judge, but she was also a High Court judge.
3. Along with Emily Murphy, she was the first female judge in the British Empire.
4. She had an excellent career and spent eight years working at the Kerala high court, when she was appointed by Sir C.P. Ramaswami Iyer, the Dewan of Travancore, in 1937. Chandy was a feminist of her day and committed her substantial efforts to the rights of women to work.
5. Anna also advocated for quotas for women in government jobs.
6. Chandy, recognised as the first generation feminist, was the first person in her state to obtain a law degree.
7. During her retirement, Anna served in the Law Commission of India, and with that she also wrote her autobiography named, Aatmakatha.”
Posted inUncategorized