#memory
നർഗീസ്.
നർഗീസിൻ്റെ (1929-1981)
ചരമവാർഷിക ദിനമാണ്
മെയ് 3.
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ പ്രമുഖയാണ് നർഗീസ്. കൽക്കത്തയിൽ ജനിച്ച ഫാത്തിമ റഷീദ്, 6 വയസ്സ് മുതൽ സിനിമയിൽ അഭിനയിച്ചുതുടങ്ങി.
ചലച്ചിത്രരംഗത്തെ അനശ്വര പ്രണയകഥയാണ് രാജ് കപൂറും നർഗീസും. ആഗ് എന്ന ചിത്രത്തിൻ്റെ സെറ്റിൽ ഇരുവരും കണ്ടുമുട്ടുമ്പോൾ രാജ് കപൂറിൻ്റെ പ്രായം 22, നർഗീസിന് 20ഉം. 9വര്ഷം നീണ്ട പ്രണയത്തിനൊടുവിൽ നർഗീസ് ഒരു കാര്യം മനസിലാക്കി – വിവാഹിതനും പിതാവുമായ രാജ് ഒരിക്കലും അയാളുടെ കുടുംബത്തെ ഉപേക്ഷിച്ചു തന്നെ വിവാഹം കഴിക്കില്ല.
1957ൽ മദർ ഇന്ത്യ എന്ന ചിത്രത്തിൻ്റെ സെറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് നർഗീസിനെ രക്ഷിച്ചത് കൂടെ അഭിനയിച്ച സുനിൽ ദത്താണ്. 1958ൽ നർഗീസ്, രാജ് കപൂറിനെ ഞെട്ടിച്ചുകൊണ്ട് സുനിൽ ദത്തിനെ വിവാഹം ചെയ്തു. മാതൃകാ ദമ്പതികളായിരുന്നു അവർ.
അന്ദാസ്, ബർസാത്, ആവാരാ തുടങ്ങിയവയാണ് നാർഗീസിൻ്റെ ചില പ്രമുഖ സിനിമകൾ.
1980ൽ രാജ്യസഭാ എം പി യായി നാമനിർദേശം ചെയ്യപ്പെട്ട നർഗീസ്, ഒരു വർഷം കഴിഞ്ഞ് കാൻസറിന് കീഴടങ്ങി.
നർഗീസ് ദത്ത് മെമ്മോറിയൽ കാൻസർ ഫൗണ്ടേഷൻ ഈ അനുഗ്രഹീത നടിയുടെ ഓർമ്മ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized
നർഗീസ്
Last updated on May 3, 2024
A Malayali living in Kerala. An engineer by profession. A passion for reading and writing.
Post navigation
Previous Post
Mario Miranda
Next Post
നർഗീസ്