ഒരു പാലാക്കാരിയുടെ യാത്രാ വിവരണം

#കേരളചരിത്രം

ഒരു പാലാക്കാരിയുടെ
യാത്രാവിവരണം.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ സഞ്ചാരസാഹിത്യ ഗ്രന്ഥമാണ് പാറേമ്മാക്കൽ തോമാ കത്തനാരുടെ “വർത്തമാന പുസ്തകം”.
ഭാരതീയ ഭാഷകളിൽ തന്നെ ഒന്നാമതായി രചിക്കപ്പെട്ട ഈ ഗ്രന്ഥം 1778 മുതൽ 1786 വരെ പാറേമ്മാക്കൽ തോമാക്കത്തനാരും ജോസഫ് കരിയാറ്റിയും കൂടി റോമാ, ലിസ്ബൺ തുടങ്ങിയ യൂറോപ്പിയൻ നഗരങ്ങളിലേക്ക് നടത്തിയ ഐതിഹാസിക യാത്രയുടെ വിവരണമാണ്.

കട്ടയാട് ഗോവിന്ദമേനോന്റെ “കാശി യാത്ര” റിപ്പോർട്ടാണ് ഗദ്യത്തിലുള്ള രണ്ടാമത്തെ സഞ്ചാരസാഹിത്യ ഗ്രന്ഥം . പരുമല തിരുമേനിയുടെ ഓർസ്ലേം യാത്രയുടെ വിവരണവും ഇക്കൂട്ടത്തിൽ പെടുത്താം.
പിൽക്കാലത്ത് പ്രസിദ്ധ സാഹിത്യകാരനും കവിയുമായ സർദാർ കെ.എം. പണിക്കരുടെ “എന്റെ ലണ്ടൻ യാത്ര” എന്ന ലേഖനപരമ്പര പുറത്തു വന്നു. എന്നാൽ സാഹിത്യരംഗത്ത് പൊതുവെ സ്ത്രീകളുടെ സംഭാവന വിരളമായിരുന്ന ഒരു കാലത്ത് തിരുവിതാംകൂർ നാട്ടു രാജ്യത്ത് കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽപെട്ട ഒരു മഹിള ലോകസഞ്ചാരം നടത്തി എന്നു മാത്രമല്ല ലളിതവും സുന്ദരവുമായ ഭാഷയിൽ നസ്രാണി ദീപിക പത്രത്തിൽ യാത്രാവിവരണ പംക്തി എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു.
“ഞങ്ങളുടെ തീർത്ഥയാത്ര” എന്ന തലക്കെട്ടോടെ എഴുതിയ മിസ്സിസ് വി.എം. ജോസഫ്‌ വള്ളിക്കാപ്പിൽ ആണ് ആ എഴുത്തുകാരി.
ഭർത്താവുമൊത്ത് ഫ്രാൻസും, സ്പെയിനും, ഇറ്റലിയും പാലസ്തീനും, സന്ദർശിച്ച്, ഹൃദ്യമായ ഭാഷയിൽ അവർ യാത്രാവിവരണമെഴുതി. 1929-ഓഗസ്റ്റ് 20-നാണ് യാത്രാവിവരണം നസ്രാണി ദീപികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
ഒരു വനിത എഴുതിയ മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കുറിപ്പുകളും ഇതാണ്.
– ജോയ് കള്ളിവയലിൽ.

(ഫോട്ടോകൾ:
കടപ്പാട് Thresy Vallikappen ).

അടിക്കുറിപ്പ്:
കുട്ടിക്കാലത്ത് വള്ളിക്കാപ്പിൽ കുടുംബത്തിൽ ജനിച്ച എൻ്റെ പെരമ്മ കുഞ്ഞന്നമ്മ ചാക്കോ കള്ളിവയലിൽ പറഞ്ഞ കഥകളിൽ നിന്നാണ് ഇംഗ്ലീഷ് രീതിയിൽ നടത്തപ്പെട്ടിരുന്ന തീക്കോയിയിലെ വള്ളിക്കാപ്പിൽ ബംഗ്ലാവിനെപ്പറ്റിയും അവിടത്തെ അന്തേ വാസികളെപ്പറ്റിയും അറിയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *