ഡോക്ടർ സക്കീർ ഹുസൈൻ

#ഓർമ്മ

ഡോക്ടർ സക്കീർ ഹുസൈൻ.

ഡോക്ടർ സക്കീർ ഹുസൈന്റെ (1897-1969) ചരമവാർഷികദിനമാണ്
മെയ് 3.

ഇന്ത്യയുടെ മൂന്നാമത്തെ രാഷ്‌ട്രപതിയായിരിക്കെ മരണമടഞ്ഞ സക്കീർ ഹുസൈൻ ഖാൻ, ഹൈദരാബാദിലാണ് ജനിച്ചത്.
അലിഗർ യൂണിവേഴ്സിറ്റിയുടെ പ്രാഗ് രൂപമായ മുഹമ്മദൻ ഓറിയന്റൽ കോളേജിൽ നിന്ന് എം എ പാസായ ഹുസൈൻ, ബെർലിൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഏക്കണോമിക്ക്സിൽ പി എച്ചു് ഡി സമ്പാദിച്ചത്.
ദില്ലിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിൽ ഒരാളായ ഹുസൈൻ, 1928 മുതൽ 21 വർഷം അവിടെ വൈസ് ചാൻസലർ ആയിരുന്നു.
സ്വാതന്ത്ര്യപ്രാപ്തിയോടെ വലിയ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും പാകിസ്ഥാനിലേക്ക് പോയതിനെത്തുടർന്ന് പ്രതിസന്ധിയിലായ അലിഗർ യൂണിവേഴ്സിറ്റിയെ രക്ഷിക്കാൻ 1948ൽ ഡോക്ടർ ഹുസൈൻ വീണ്ടും വൈസ് ചാൻസിലറാകാൻ സമ്മതിച്ചു. അവിടെ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്ന എന്റെ അച്ഛൻ എബ്രഹാം കള്ളിവയലിൽ, തന്റെ ഗുരുനാഥനെക്കുറിച്ചു പറയുന്ന അപദാനങ്ങൾ കേട്ടാണ് ഞാൻ വളർന്നത്.
1956ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഹുസൈൻ, രാജിവെച്ച് 1957 മുതൽ 1962 വരെ ബീഹാർ ഗവർണർ, 1962 മുതൽ 1967 വരെ ഉപരാഷ്‌ട്രപതി എന്ന നിലകളിൽ പ്രവർത്തിച്ചു. 1967ൽ ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.
പരമോന്നത ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചാണ് രാജ്യം ഈ മഹാനെ ആദരിച്ചത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *