#ഓർമ്മ
#ചരിത്രം
മെയ് ദിനം.
മെയ് 1 ലോക തൊഴിലാളി ദിനമാണ്.
8 മണിക്കൂർ ജോലിസമയത്തിനും 5 ദിവസം മാത്രം ജോലിക്കുമായി അമേരിക്കയിലെ തൊഴിലാളികൾ നടത്തിയ സമരത്തിൽ രക്തസാക്ഷികളായവരുടെ ഓർമ്മ പുതുക്കുന്ന ദിവസമായിട്ടാണ്ണ് മെയ് ദിനാഘോഷം തുടങ്ങിയത്.
” സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല – ചങ്ങലകൾ അല്ലാതെ” എന്ന കാൾ മാർക്സിൻ്റെ ആഹ്വാനമാണ് തൊഴിലാളികളുടെ വിഖ്യാതമായ മുദ്രാവാക്യം.
ക്രിസ്ത്യാനികൾക്ക്
മേയ് 1 തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ ജോസഫിൻ്റെ ഓർമ്മദിവസമാണ്. യേശുക്രിസ്തുവിൻ്റെ വളർത്തഛനാകാൻ ഭാഗ്യം സിദ്ധിച്ച ഒരു സാധാരണ തച്ചനാണ് ചരിത്രത്തിലെ ജോസഫ്.
തൊഴിലിന് മൂന്നു മാനങ്ങളുണ്ട്. ഒരാളുടെ സത്വത്തിൻ്റെ, ആത്മാഭിമാനത്തിൻ്റെ, പ്രതീകമാണ് അവൻ്റെ തൊഴിൽ.
അതുപോലെ തന്നെ ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഒരു തൊഴിൽ ഉണ്ടാവുക എന്നത്.
മനുഷ്യർ തൊഴിൽ ചെയ്താൽ മാത്രമേ സമൂഹത്തിന് മുന്നോട്ട് പോകാൻ സാധിക്കൂ.
തൊഴിൽ ചെയ്യുന്നതുപോലെ തന്നെ അത്യാവശ്യമാണ് ന്യായമായ വേതനം ലഭിക്കുക, വിശ്രമിക്കാൻ സമയം കിട്ടുക, എന്ന സത്യവും മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
– ജോയ് കള്ളിവയലിൽ.

