പ്രൊഫസർ എം പി മന്മഥൻ

#ഓർമ്മ

പ്രൊഫസർ എം പി മന്മഥൻ.

മന്മഥൻ സാറിൻ്റെ (1914-1994) ജന്മവാർഷിക ദിനമാണ് മെയ് 1.
ഗാന്ധിയൻ എന്ന വാക്കിന് ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെട്ടാൽ എൻ്റെ മനസ്സിൽ ആദ്യം വരുന്ന പേരാണ് മന്മഥൻ സാർ. ഒരു മൂവാറ്റുപുഴക്കാരൻ എന്ന നിലയിൽ നാടിൻ്റെ ഏറ്റവും ആദരണീയനായ പുത്രൻ എൻ്റെയും സ്വകാര്യ അഭിമാനമാണ്.
ഒരു പോലീസുകാരൻ്റെ പുത്രനായി പിറന്ന മന്മഥൻ നായർ 1934ൽ ആലുവ യു സി കോളേജിൽ നിന്ന് ബി എ യും, പ്രൈവറ്റായി എം എ യും, പാസായി. ഒരു ജോലിക്കായി മന്നത്ത് പത്മനാഭനെ സമീപിച്ച യുവാവിന് കിട്ടിയ ജോലി, പുതുതായി അനുവദിച്ച മൂവാറ്റുപുഴ എൻ എസ് എസ് ഹൈസ്കൂളിന് സ്ഥലവും കെട്ടിടവും ഉണ്ടാക്കി അതിൻ്റെ പ്രഥമാധ്യാപകൻ ആകാനാണ്.
ആ പരിശ്രമി പിന്നീട് എൻ എസ് എസ് രജിസ്ട്രാറും 1948 മുതൽ 1952 വരെ ജനറൽ സെക്രട്ടറിയുമായി. എൻ എസ് എസിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിന്നിൽ അദ്ദേഹത്തിൻ്റെ വിയർപ്പ് ഉണ്ട്. വിഭവ സമാഹരണത്തിനായി 15 കൊല്ലം നാടു നീളെ കഥാപ്രസംഗങ്ങൾ നടത്തി പേരെടുത്തു. 1951ൽ യാചകൻ എന്ന സിനിമയിൽ നായകനായി അഭിനയിക്കുക കൂടി ചെയ്തു.
1958 മുതൽ 1970 വരെ തിരുവനന്തപുരം എം ജി കോളേജിൻ്റെ പ്രിൻസിപ്പൽ ആയിരുന്ന സാർ, ആദർശത്തിൻ്റെ പേരിൽ പദവി വലിച്ചെറിയാൻ ഒരു നിമിഷം പോലും ആലോചിച്ചില്ല.
1975ൽ അടിയന്തിരാവസ്ഥയെ എതിർത്ത് ഒളിവിലും, 7 മാസം ജെയിലിലും കഴിഞ്ഞു.
1980 മുതൽ മരണം വരെ മദ്യവർജന പ്രസ്ഥാനമായി മുഴുവൻസമയ പ്രവർത്തന രംഗം.
ആ മഹനീയ ജീവിതത്തിൻ്റെ കഥയാണ് സ്മൃതി ദർപ്പണം എന്ന അവിസ്മരണീയമായ ആത്മകഥ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *