#ഓർമ്മ
ആർതർ വെല്ലസ്ലി.
ആർതർ വെല്ലസ്ലി എന്ന ഫസ്റ്റ് ഡ്യൂക്ക് ഓഫ് വെല്ലിങ്ടൻ്റെ (1769-1852) ജന്മവാർഷികദിനമാണ്
മെയ് 1.
ഇന്ത്യയുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു ഇടമാണ് 1828 മുതൽ 1830 മുതൽ ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായ ഈ സൈന്യാധിപനുള്ളത്.
18 വയസിൽ പട്ടാളത്തിൽ ചേർന്ന് 24 വയസ്സിൽ ലെഫ്റ്റ്നെൻ്റ് കേണലായ വെല്ലസ്ലിയുടെ ബലഹീനത ചൂതാട്ടമായിരുന്നു. കടം കയറി മുടിഞ്ഞപ്പോൾ 1796 ൽ സന്തോഷപൂർവം ഇന്ത്യയിലേക്ക് മാറ്റംവാങ്ങി.
ടിപ്പു സുൽത്താനെ മൈസൂർ യുദ്ധത്തിൽ തോൽപ്പിച്ചതോടെ വെല്ലസ്ലിയുടെ കീർത്തി രാജ്യമെങ്ങും പരന്നു. 1799ൽ മദ്രാസ് പ്രവിശ്യയുടെ ഗവർണറായി നിയമിതനായി.
ബ്രിട്ടനിൽ തിരിച്ചെത്തിയ വെല്ലസ്ലി, 1808 മുതൽ ഫ്രഞ്ച് ചക്രവർത്തി നേപോളിയനെതിരെ നടന്നിരുന്ന യുദ്ധത്തിൽ പങ്കാളിയായി. ഫീൽഡ് മാർഷൽ പദവി വരെ ഉയർന്ന വെല്ലസ്ലി, 1914ൽ ‘പെനിൻസുലാർ’ യുദ്ധം ജയിച്ച് നാടിൻ്റെ മുഴുവൻ ഹീറോയായി മാറി. ഡ്യൂക്ക് ഓഫ് വെല്ലിങ്ടനായി ഉയർത്തപ്പെട്ട സൈന്യാധിപന് സമ്മാനമായി ലഭിച്ചത് 5 ലക്ഷം പവനാണ്.
1815 ലെ വാട്ടർലൂ യുദ്ധത്തിൽ നേപ്പോളിയനെ തോൽപ്പിച്ചതോടെ വെല്ലസ്ലിയുടെ കീർത്തി ലോകമെങ്ങും പരന്നു.
സർവസൈന്യാധിപനായി വിരമിച്ചശേഷം രാഷ്ടീയത്തിൽ പ്രവേശിച്ച വെല്ലിങ്ടൻ പ്രഭു, 1828 മുതൽ 1830 വരെ പ്രധാനമന്ത്രിയായി. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും പിൽക്കാല ചരിത്രകാരൻമാർ, അദ്ദേഹം നിഷ്പക്ഷമായി രാജ്യതാൽപര്യം മുൻനിർത്തി മാത്രമാണ് പ്രവർത്തിച്ചത് എന്നാണ് വിലയിരുത്തുന്നത്.
കൊച്ചിയിലെ വെല്ലിങ്ടൻ അയ്ലൻ്റ് ഈ ഇതിഹാസ പുരുഷൻ്റെ സ്മരണ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized