ടി വി കേരളത്തിൽ

#കേരളചരിത്രം

ടെലിവിഷൻ
കേരളത്തിൽ.

കേരളത്തിൽ ആദ്യമായി ടെലിവിഷൻ സംപ്രേക്ഷണം തുടങ്ങിയത് തിരുവനന്തപുരത്താണ് – 1982 നവംബർ 14ന്.
തിരുവനന്തപുരത്തെ ടാഗോർ തീയേറ്ററിൽ സ്ഥാപിച്ച 100വാട്ട് ശേഷിയുള്ള ട്രാൻസ്മീറ്റർ ഉപയോഗിച്ച് ദില്ലി ദൂരദർശൻ പരിപാടികൾ ഇൻസാറ്റ് ഉപഗ്രഹം വഴി റിലെ ചെയ്യുകയായിരുന്നു.വൈകുന്നേരം 6 മണി മുതൽ 10 വരെ ബ്ലാക്ക് ആൻറ് വൈറ്റിൽ 25 കിലോമീറ്റർ ചുറ്റളവിൽ പരിപാടികൾ ലഭിച്ചു.

1982 ഓഗസ്റ്റിൽ കെൽട്രോൺ ചെയർമാൻ കെ.പി.പി.നമ്പ്യാരുടെ മുൻകയ്യിൽ ഓദ്യോഗികമല്ലാതെ ടെലിവിഷൻ സംപ്രേഷണം നടത്തിയിരുന്നു.
കാർമൽ ടൂറിസ്റ്റ് ഹോമിൽ കൂടെ താമസിച്ചിരുന്ന കെൽട്രോൺ എഞ്ചിനീയർമാർ ടിവി സെറ്റും, ഡിഷ് ആൻ്റീനയും സംഘടിപ്പിച്ച് ടിവി പരിപാടികൾ കാണിച്ചതിൻ്റെ ആവേശം ഇപ്പോഴുമുണ്ട്. റഷ്യൻ പ്രസിഡൻ്റ് ബ്രേഷ്‌നേവിൻ്റെ ശവസംസ്കാരച്ചടങ്ങുകൾ തൽസമയം കണ്ടത് ഇപ്പോഴും ഓർമ്മയിലുണ്ട്.
1985 ജനുവരി ഒന്നിനാണ് ദൂരദർശൻ തിരുവനന്തപുരത്തു നിന്നും മലയാളം സംപ്രേഷണം ആരംഭിക്കുന്നത് . ഡെൽഹി ഏഷ്യാഡ്
ഉദ്ഘാടനം തത്സമയം കാണിച്ചു കൊണ്ടായിരുന്നു തുടക്കം. കോർപ്പറേഷൻ ഓഫീസിൻ്റെ മുന്നിൽ സ്ഥാപിച്ച ടിവി സെറ്റിൽ എം ഡി വത്സമ്മ ഹർഡിൽസിൽ സ്വർണ്ണം നേടിയപ്പോൾ ഉയർന്ന ആരവം ഇന്നും ഒരു ഹൃദ്യമായ ഓർമ്മയാണ്.
10 മിനിറ്റ് വാർത്തയായിരുന്നു തുടക്കം. 1987 ആയപ്പോൾ ദൂരദർശൻ കളറിലേക്കു മാറി. തൊട്ടടുത്തവർഷം ദൂരദർശൻ പരിപാടികൾ കൊച്ചി വരെയെത്തി. 1990കളുടെ പകുതിയോടെ ഉപഗ്രഹസംപ്രേഷണവും തുടങ്ങി.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:

1985ൽ വിവാഹശേഷം മൂവാറ്റുപുഴയിൽ താമസമാക്കിയപ്പോൾ ചേട്ടനുമൊത്ത് ചാവക്കാട് പോയി സോണി കളർ ടിവി രണ്ടുപേരും വാങ്ങി. വാട്ടർ ടാങ്കിൻ്റെ മുകളിൽ സ്ഥാപിച്ച ആൻ്റിന വഴി വിംബിൾഡൺ ചാമ്പ്യൻഷിപ്സ് തൽസമയം കാണാൻ പറ്റി. രണ്ട് ജർമൻ യുവാക്കൾ ബോറിസ് ബെക്കറും സ്റ്റെഫി ഗ്രാഫും ആദ്യമായി ചാമ്പ്യന്മാരായി. ചേട്ടൻ 16 ചാനലുള്ള ടിവി വാങ്ങിയപ്പോൾ 8 ചാനലുള്ള എൻ്റെ ടിവി യിലെ എല്ലാ ചാനലിലും നമ്മുടെ ജീവിതകാലത്ത് പരിപാടികൾ കാണാൻ സാധിക്കില്ല എന്ന് പറഞ്ഞത് ഇന്ന് വലിയ തമാശയായി മാറി.
LED ടിവിയും ഇത്രയും ചാനലുകളും പരിപാടികളും കേബിൾ ടിവിയും, കമ്പ്യൂട്ടറിലും, ടാബിലും, മൊബൈൽ ഫോണിലും , പരിപാടികളും ഒന്നും അന്ന് വിദൂരസ്വപ്നങ്ങളിൽ പോലുമില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *