#ഓർമ്മ
കെ എസ് പിള്ള.
കാർട്ടൂണിസ്റ്റ് കെ എസ് പിള്ളയുടെ (1919-1978)
ഓർമ്മദിവസമാണ്
ഏപ്രിൽ 30.
മലയാളത്തിലെ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവ് എന്ന വിശേഷണത്തിന് അർഹതപ്പെട്ട കലാകാരനാണ് കെ ശങ്കരപ്പിള്ള.
ഒരു ശങ്കരപ്പിള്ള ( ശങ്കർ ) അഖിലേന്ത്യാതലത്തിൽ പ്രശസ്തനായപ്പോൾ മറ്റൊരു ശങ്കരപ്പിള്ള മലയാളിയുടെ രാഷ്ട്രീയബോധം കരുപ്പിടിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
ഒരുകാലത്ത് കോട്ടയത്തെ പ്രമുഖ പത്രമായിരുന്ന കെ എൻ ശങ്കുണ്ണിപ്പിള്ളയുടെ ദേശബന്ധു ആയിരുന്നു പിള്ളയുടെ തട്ടകം.
പിൽക്കാലത്ത് സരസൻ എന്ന മാസികയുടെ വമ്പിച്ച പ്രചാരത്തിന്റെ മുഖ്യപങ്ക് കെ എസ് പിള്ളക്ക് അവകാശപ്പെട്ടതാണ് .
പി കെ മന്ത്രി, യേശുദാസൻ, ഗഫൂർ, സുകുമാർ തുടങ്ങി അനേകം കാർട്ടൂണിസ്സ്കൾക്ക് വഴികാട്ടിയായത് കെ എസ് പിള്ളയാണ്.
– ജോയ് കള്ളിവയലിൽ.







