#ഓർമ്മ
രാജാ രവിവർമ്മ.
രാജാ രവിവർമ്മയുടെ (1848-1906) ജന്മവാർഷിക ദിനമാണ്
ഏപ്രിൽ 29.
ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ പ്രമുഖനാണ് രവിവർമ്മ.
തിരുവിതാംകൂറിൽ, കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രവിവർമ്മ 18വയസ്സിൽ മാവേലിക്കര കൊട്ടാരത്തിലെ ഭാഗീരഥി തമ്പുരാട്ടിയെ വിവാഹം ചെയ്തു. അവരുടെ രണ്ടു സഹോദരിമാരെ തിരുവിതാംകൂർ കൊട്ടാരം 1857ൽ ദത്തെടുത്തിരുന്നതിനാൽ രവിവർമ്മക്ക് ആയില്യം തിരുനാൾ മഹാരാജാവിന്റെ പ്രോത്സാഹനം കിട്ടി. ഓയിൽ, വാട്ടർ കളർ, പെയിന്റിംഗ്കളിൽ പരിശീലനം കിട്ടി.
1873ൽ വിയന്നയിൽ നടന്ന അന്താരാഷ്ട്ര പ്രദർശനത്തിൽ സമ്മാനിതനായതോടെ രവിവർമ്മ പ്രശസ്തനായി. 1893ലെ ചിക്കാഗോ പ്രദർശനത്തിൽ മൂന്നു സ്വർണ്ണമെഡലുകളാണ് ലഭിച്ചത്.
ബറോഡയുൾപ്പെടെയുള്ള മഹാരാജാക്കന്മാരുടെ പ്രോത്സാഹനം ലഭിച്ച രവിവർമ്മ, 1894ൽ ബോംബെയിലെ ഗാട്ട്കോപ്പറിൽ ഒരു ലിതോഗ്രാഫിക് പ്രെസ് സ്ഥാപിച്ചു. 1899ൽ പ്രസ് ലോണവലയിലേക്ക് മാറ്റി.
പുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കി രചിച്ച പെയിന്റിങ്ങുകൾ ലോകപ്രശസ്തങ്ങളാണ്.
ഇന്നും മിക്ക ഹിന്ദു ദൈവങ്ങളുടെയും മുഖം രവിവർമ്മ വരച്ച ചിത്രങ്ങളാണ്.
1904ൽ വൈസ്റോയ് കർസൺ പ്രഭു, രാജാ എന്ന പദവി സമ്മാനിച്ചു.
– ജോയ് കള്ളിവയലിൽ.
https://fb.watch/kcsnG7ugXN/?mibextid=Nif5oz
Posted inUncategorized