#ഓർമ്മ
എം വി ദേവൻ.
എം വി ദേവൻ്റെ (1928-2014) ഓർമ്മദിനമാണ്
ഏപ്രിൽ 29.
തലശ്ശേരിയിലെ പന്യന്നൂർ ഗ്രാമത്തിൽ ജനിച്ച മഠത്തിൽ വാസുദേവൻ, ചിത്രകല പഠിക്കാനാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. 1946 മുതൽ ആറുവർഷം ഡി പി റോയ് ചൗധരി, കെ സി എസ് പണിക്കർ എന്നീ മാഹാരധന്മാരുടെ ശിഷ്യനാകാൻ ഭാഗ്യം ലഭിച്ചു. മദ്രാസിലെ ജീവിതം എം ഗോവിന്ദനുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം നൽകി. പിന്നീട് ഗോവിന്ദനായി മാർഗദീപം.
1961ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്രകാരനായി ചേർന്നു. ബഷീറും ഉറുബും അടക്കമുള്ള പ്രതിഭകളുടെ നോവലുകൾക്ക് വരച്ച രേഖാചിത്രങ്ങൾ അതിപ്രശസ്തങ്ങളാണ്.
1961ൽ മാതൃഭൂമിയിൽ നിന്ന് പിരിഞ്ഞശേഷം മദ്രാസ് ലളിതകലാ അക്കാദമി സെക്രട്ടറിയായി.
കേരളത്തിൽ തിരിച്ചെത്താൻ പ്രേരണയായത് ഫാക്ടിൽ ജോലി നൽകിയ എം കെ കെ നായരാണ് .
പിന്നീട് ശിൽപ്പകല, വാസ്തുകല തുടങ്ങിയ രംഗങ്ങളിലും ദേവൻ ശോഭിച്ചു.
കേരള ലളിതകലാ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചു.
എറണാകുളത്തെ കലാപീഠവും ന്യൂമാഹിയിലെ കലാഗ്രാമവും ദേവൻ സ്ഥാപിച്ചവയാണ്.
ഒന്നാന്തരം വാഗ്മി കൂടിയായിരുന്നു ദേവൻ.
മുഖംനോക്കാതെ അഭിപ്രായം പറയാൻ കാട്ടിയ ധൈര്യവും, ആർജവവും, ആരാധകരെപ്പോലെ ശത്രുക്കളെയും സമ്പാദിച്ചുകൊടുത്തു.
ദേവായനം എന്ന ആത്മകഥ മലയാളത്തിന് ലഭിച്ച അതീവ ഹൃദ്യമായ സംഭാവനയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized