മുട്ടത്തു വർക്കി

#ഓർമ്മ

മുട്ടത്തു വർക്കി

മുട്ടത്തു വർക്കിയുടെ ( 1913-1989) ജന്മവാർഷിക ദിനമാണ്
ഏപ്രിൽ 28.

മലയാളത്തിലെ എക്കാലത്തെയും ജനപ്രീതിയുള്ള കുറെ നോവലുകളുടെ രചയിതാവാണ് മുട്ടത്തു വർക്കി. സാഹിത്യ തറവാട്ടിലെ തമ്പുരാൻമാർ പൈങ്കിളി സാഹിത്യം എന്ന് അപഹസിച്ചപ്പോഴും ആരോടും പരിഭവമില്ലാതെ വർക്കി എഴുത്ത് തുടർന്നു. 65 നോവലുകളാണ് അദ്ദേഹം എഴുതിതീർത്തത്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ചലച്ചിത്രങ്ങളിൽ പലതും വർക്കിയുടെ കഥകളെ ആസ്പദമാക്കി നിർമ്മിച്ചവയാണ്.
പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, മൈലാടുംകുന്ന്, കരകാണാക്കടൽ തുടങ്ങിയവ അവയിൽ ചിലത് മാത്രം.
മലയാളത്തിലെ ഏറ്റവും മികച്ച ബാലസാഹിത്യ കൃതികളിൽ മുന്നിലാണ് ഒരു കുടയും കുഞ്ഞുപെങ്ങളും.
26 കൊല്ലം ദീപിക പത്രാധിപ സമിതിയിൽ അംഗമായിരുന്നു.
മലയാളത്തിലെ ഏറ്റവും പ്രമുഖമായ സാഹിത്യ പുരസ്കാരങ്ങളിൽ ഒന്നാണ് മുട്ടത്തു വർക്കി അവാർഡ്.
വിജയനും, ബഷീറും എം ടിയും മാത്രമല്ല ജേതാക്കളുടെ ലിസ്‌റ്റിൽ വി കെ എനും, എം സുകുമാരനും , എൻ എസ് മാധവിനും ഒക്കെയുണ്ട് എന്നത് സന്തോഷകരമാണ്.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:

കോട്ടയത്ത് ദീപികയുടെ പത്രാധിപസമിതി അംഗങ്ങൾ ഇരിക്കുന്ന വലിയ മുറിയിൽ മുറുക്കാൻ നിറച്ച വായുമായി ഇരിക്കുന്ന തൂവെള്ള മുണ്ടും ജുബ്ബയും ധരിച്ച കാരണവരാണ് എൻ്റെ ഓർമ്മ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *