#ഓർമ്മ
ബെനീത്തോ മുസ്സലീനി.
ഇറ്റാലിയൻ സ്വേഛാധിപതി ബെനീത്തോ മുസ്സലീനി ( 1883- 1945) വധിക്കപ്പെട്ട ദിവസമാണ്
1945 ഏപ്രിൽ 28.
ദേശീയത, സൈനിക മേധാവിത്തം, കമ്മ്യൂണിസ്റ്റ് വിരോധം എന്നിവയായിരുന്നു തൻ്റെ ഫാസിസ്റ്റ് പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ മുസ്സലീനി ഉപയോഗിച്ച മുദ്രാവാക്യങ്ങൾ.
ഇറ്റലിയിൽ മുസ്സലീനിയും ജർമനിയിൽ ഹിറ്റ്ലറും അധികാരത്തിൽ എത്തിയതോടെ യൂറോപ്പ് സ്വേഛാധിപത്യത്തിൻ്റെ കീഴിൽ അമർന്നു. നര നായാട്ടിൽ ഇൽ ഡ്യൂസും ( Duce) ഹെർ ഫ്യൂററും ( Fuhrer) തമ്മിൽ മത്സരിച്ചു. 1940 ജൂണിൽ ഹിറ്റ്ലറിൻ്റെ പക്ഷത്ത് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയായ മുസ്സലീനി, 5 വര്ഷം കഴിഞ്ഞു യുദ്ധം തോറ്റ് ഓസ്ട്രിയയിലെക്ക് ഒളിച്ചോടുന്നവഴിയിൽ പിടിയിലായി വധിക്കപ്പെടുകയായിരുന്നു. മൃതദേഹം മിലാനിൽ കൊണ്ടുവന്ന് പെരുവഴിയിൽ തലകീഴായി കെട്ടിത്തൂക്കിയാണ് ജനങ്ങൾ തങ്ങളുടെ രോഷം തീർത്തത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized