#ഓർമ്മ
ഫാദർ സ്റ്റാൻ സ്വാമി.
ഫാദർ സ്റ്റാൻ സ്വാമിയുടെ (1937-2021) ജന്മവാർഷിക ദിനമാണ് ഏപ്രിൽ 26.
ആദിവാസി കളുടെ ഉന്നമനത്തിനായി മൂന്നു പതിറ്റാണ്ട് പ്രവർത്തിച്ച ഈ മനുഷ്യാവകാശ പ്രവർത്തകൻ ചികിത്സ പോലും നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനായി ജെയിലിൽ കഴിയവേ മരണമടയുക യായിരുന്നു. ഭരണകൂട ഭീകരത മാത്രമല്ല ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ പരാജയം കൂടിയാണ് സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്തം.
മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് പുറത്തുവന്ന വീഡിയോയിൽ അദ്ദേഹം പറഞ്ഞു. നിശബ്ദനായിരിക്കാൻ ഞാൻ തയാറല്ല. അതിനു് എന്തു വില കൊടുക്കാനും ഞാൻ തയാറാണ് “
മദ്ധ്യ ഭാരതത്തിലെ ആദിവാസികളുടെ ഭൂമിയിലുള്ള അവാകാശങ്ങൾക്കയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയതിനാണ് ഭീമ കോരിഗാവ് കേസിൽ പെടുത്തി യുഎപിഎ എന്ന കരിനിയമം ഉപയോഗിച്ച് ഈ തമിഴ് നാട്ടുകാരൻ ജെസ്വീറ്റ് വൈദികനെ 2020 ഒക്ടോബർ എട്ടിന് ജെയിലിൽ അടച്ചത്. ആ ദിവസങ്ങളിൽ അവിടെ ഇല്ലായിരുന്നു എന്ന് തെളിഞ്ഞപ്പോൾ മാവോയിസ്റ്റുകൾക്ക് ഒത്താശചെയ്തു എന്നായി ആരോപണം. കഠിനമായ പാർക്കിൻസൺ രോഗം മൂലം വലയുന്ന ഈ വയോധികന് ജാമ്യം നൽകാൻ കോടതി നിരന്തരം വിസമ്മതിച്ചു.
സ്റ്റാൻ സ്വാമിയുടെ പോരാട്ടം തുടരുക എന്നതാണ് നമ്മുടെ കർത്തവ്യം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized