മനോന്മണീയം സുന്ദരൻ പിളള

#ഓർമ്മ

മനോന്മണീയം സുന്ദരംപിള്ള.

മനോന്മണീയം പി സുന്ദരംപിള്ളയുടെ (1855-1897) ചരമവാർഷികദിനമാണ്
ഏപ്രിൽ 26.

ആലപ്പുഴയിൽ ജനിച്ച പെരുമാൾപിള്ള സുന്ദരംപിള്ള, 1876ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ) ബി എ ബിരുദം നേടി തിരുനൽവേലി ഇംഗ്ലീഷ്-തമിഴ് സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതനായി.
1878ൽ തന്റെ ഗുരുവായ പ്രൊഫസർ റോബർട്ട്‌ ഹാർവേയുടെ ഒഴിവിൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ തത്വശാസ്ത്ര അധ്യാപകനായി നിയമിക്കപ്പെട്ടു. 1886ൽ തിരുവിതാംകൂറിൽ ആദ്യമായി എം എ ബിരുദം നേടുന്ന വ്യക്തിയായി.
1891ൽ രചിച്ച മനോന്മണീയം എന്ന തമിഴ് കൃതിയാണ് സുന്ദരംപിള്ളക്ക് നിതാന്ത യശസ്സ് നേടിക്കൊടുത്തത്. ആധുനിക തമിഴ് സാഹിത്യത്തിലെ ഏറ്റവും മഹത്തായ കൃതി എന്നാണ് മനോന്മണീയം വിലയിരുത്തപ്പെടുന്നത്. തന്റെ ഗുരു ഹാർവേയ്ക്കാണ് പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ പുരാവസ്തു വകുപ്പിന്റെ സ്ഥാപകൻ ഈ ഗവേഷകനാണ്.
1895ൽ രചിച്ച Some Milestones in the History of Tamil Literature മറ്റൊരു അമൂല്യരചനയാണ്.
കടുത്ത പ്രമേഹം മൂലം വെറും 42 വയസ്സിൽ മരിക്കുമ്പോൾ ഫെലോ ഓഫ് റോയൽ ഹിസ്റ്ററിക്കൽ സൊസൈറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ആയിരുന്നു.
തിരുക്കൊച്ചിയിൽ ധനകാര്യമന്ത്രി, ഭരണഘടനാ നിർമ്മാണസഭ അംഗം, തിരുവനന്തപുരം എം പി എല്ലാമായിരുന്ന സ്വാതന്ത്ര്യസമരസേനാനി പി എസ് നടരാജപിള്ള മകനാണ്.
കേരളം മറന്ന ഈ മഹാന് തമിഴ്നാട് സമർപ്പിച്ച ഉചിതമായ സ്മാരകമാണ് തിരുനൽവേലിയിലെ മനോന്മണീയം സുന്ദരനാർ സർവകലാശാല.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *