ചെർന്നോബിൾ ദുരന്തം

#ചരിത്രം
#ഓർമ്മ

ചെർന്നോബിൾ ദുരന്തം.

ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തത്തിന്റെ ഓർമ്മദിവസമാണ് ഏപ്രിൽ 26.

1986 ഏപ്രിൽ 26ന് ഉക്രൈൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ പ്രിയപ്പെറ്റ് പട്ടണത്തിനടുത്തുള്ള ചെർന്നോബിൾ ആണവ വിദ്യുച്ഛക്തിനിലയത്തിലെ നാലാമത്തെ റിയാക്ടർ പൊട്ടിത്തെറിച്ചു.
ആണവദുരന്തങ്ങളിലെ കണക്കിൽ ഏറ്റവും ഭീകരമായ
7 ആണ് ചെർന്നോമ്പിൾ. 2011ലെ ജപ്പാനിലെ ഫുക്കോഷിമ ദുരന്തം മാത്രമാണ് വേറൊരു 7.
റേഡിയോ ആക്റ്റീവ് കിരണങ്ങൾ സോവിയറ്റ് യൂണിയനിലും പടിഞ്ഞാറൻ യൂറോപ്പ് മുഴുവനും വ്യാപിച്ചു.
5 ലക്ഷം ആളുകളെയെങ്കിലും ബാധിച്ചു എന്നാണ് കണക്കുകൾ.
1986 ഡിസംബറിലും 2017ലും കോൺക്രീറ്റ് കവചങ്ങൾ നിർമ്മിച്ചു മൂടിയ പ്ലാന്റിന്റെ ആണവനിർവീകരണ നടപടികൾ 2065 വരെ തുടരേണ്ടിവരും.
ഡിസൈൻ പിഴവുകളും പ്രവർത്തനത്തിൽ വന്ന ഗുരുതരമായ പ്രോട്ടോകോൾ ലംഘനങ്ങളുമാണ് ദുരന്തത്തിലേക്ക് നയിച്ചത്.
ചെർന്നോബിൾ എന്ന ടെലിവിഷൻ പരമ്പര ആവശ്യം കാണേണ്ട ഒരു പാഠപുസ്തകമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *