#ചരിത്രം
ബർസാത്ത് @ 75.
ബർസാത്ത് ( 1949 ) എന്ന പ്രശസ്തമായ ഹിന്ദി ചലച്ചിത്രം റിലീസ് ചെയ്തിട്ട് ഏപ്രിൽ 22ന് 75 വര്ഷം തികഞ്ഞു.
രാജ് കപൂർ നായകനായി അഭിനയിക്കുകയും സംവിധാനം ചെയ്ത് നിർമ്മിക്കുകയും ചെയ്ത ചിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത ശങ്കർ ജയ്കിഷൻ സൃഷ്ടിച്ച അനശ്വരഗാനങ്ങളായിരുന്നു.
ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച നായികാ നായക ജോടിയായിരുന്നു രാജ് കപൂറും നർഗീസും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അവർ പ്രണയ ജോടികളായിരുന്നു. പക്ഷേ വിവാഹിതനായിരുന്ന രാജ് കപൂർ തൻ്റെ കുടുംബം ഉപേക്ഷിക്കാൻ തയാറായില്ല. അവസാനം ഒരു സിനിമസെറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ തൻ്റെ ജീവൻ രക്ഷിച്ച സുനിൽ ദത്തിനെ നർഗീസ് വിവാഹം കഴിക്കുകയായിരുന്നു.
ചിത്രത്തിൻ്റെ ഈ പോസ്റ്ററിലെ പോസ് തൻ്റെ ആറ് കെ സ്റ്റുഡിയോയുടെ എംബ്ലം ആക്കിയാണ് രാജ് കപൂർ തൻ്റെ പ്രണയകഥയുടെ ഓർമ്മ എന്നേക്കുമായി നിലനിർത്തിയത്.
– ജോയ് കള്ളിവയലിൽ.
