#ചരിത്രം
ടാഗോറും തേയിലയും.
രവീന്ദ്രനാഥ ടാഗോർ കവിയും, ചിത്രകാരനും, കഥാകാരനും സംഗീതഞ്ജനുമായിരുന്നു എന്ന് മിക്കവർക്കും അറിയാം.
ഏഷ്യയിലെ ആദ്യത്തെ നോബൽ സമ്മാന ജേതാവ് തനിക്ക് പൈതൃകമായി കിട്ടിയ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയും വ്യവസായങ്ങളും നോക്കി നടത്തിയിരുന്നെങ്കിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ ഒരാളായിരുന്നേനെ.
ടാഗോറിൻ്റെ അച്ഛൻ ദേവേന്ദ്രനാഥ് ടാഗോറിൻ്റെ മുതുമുത്തശ്ശൻ ജയറാം ടാഗോറാണ് ബിസിനസ് നടത്തി സ്വത്തെല്ലാം ഉണ്ടാക്കിയത്. ജയറാമിൻ്റെ
മൂത്ത മകൻ അനുജനുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജോറാസന്ധോ എന്ന അതിവിശാലമായ കൃഷി ഭൂമിയിലേക്ക് താമസം മാറ്റി. കുട്ടിക്കാലത്തെ അവിടത്തെ ജീവിതം ടാഗോർ അനുസ്മരിക്കുന്നുണ്ട്.
അച്ഛൻ ദേവേന്ദ്രനാഥ് ടാഗോർ 13 വയസിൽ സ്വന്തം അച്ഛൻ മരണമടഞ്ഞതോടെ കണക്കറ്റ സ്വത്തിൻ്റെ അവകാശിയായി മാറി.
ബ്രിട്ടീഷുകാരുമായി ചേർന്ന് കൽക്കത്തയിൽ ബാങ്കിംഗ്, ഷിപ്പിങ് തുടങ്ങിയ വ്യവസായങ്ങൾ അദ്ദേഹം ആരംഭിച്ചു. 1828ൽ ഒരു ബാങ്കിൻ്റെ ഡയരക്ടർ ആയ ആദ്യത്തെ ഇന്ത്യക്കാരനായി ദേവേന്ദ്രനാഥ്.
1829ൽ കാർ, ടാഗോർ ആൻഡ് കമ്പനി തുടങ്ങി ജൂട്ട് മില്ലുകൾ, കൽക്കരി ഖനികൾ തുടങ്ങിയ മേഘലകളിലേക്ക് കൂടി തൻ്റെ വ്യവസായശൃംഖല വ്യാപിപ്പിച്ചു.
സ്കോട്ട്ലൻഡുകാരനായ റോബർട്ട് ബ്രൂസ് എന്ന സായിപ്പ് അപ്പർ അസാം മലനിരകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോൾ അവിചാരിതമായി കണ്ടുപിടിച്ചതാണ് വനത്തിൽ വളരുന്ന കാട്ടുതേയില ചെടികൾ. അവയുടെ ഇല ശേഖരിച്ച് ഇംഗ്ലണ്ടിലേക്ക് അയച്ചപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
അതോടെ ഇന്ത്യയിൽ തേയിലത്തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തീരുമാനിച്ചു.
1839ൽ ദേവേന്ദ്രനാഥ് ടാഗോർ ഡയറക്ക്ടറായി അസാം കമ്പനി എന്ന ഇന്ത്യയിലെ ആദ്യത്തെ തേയില കമ്പനി രെജിസ്റ്റർ ചെയ്യപ്പെട്ടു.
ഇന്നും നിലവിലുള്ള കമ്പനിക്ക് 12200 ഏക്കർ വിസ്ഥിതമസ്റ് 15 വിശാലമായ തോട്ടങ്ങൾ ഉണ്ട്. 20 ലക്ഷം തൊഴിലാളികളാണ് കമ്പനിയുടെ കീഴിൽ ഉപജീവനം കണ്ടെത്തുന്നത്.
– ജോയ് കള്ളിവയലിൽ.





