ആൻ്റണി ക്വിൻ

#ഓർമ്മ

ആൻ്റണി ക്വിൻ.

ചലചിത്ര നടൻ ആൻ്റണി ക്വിന്നിൻ്റെ ( 1915- 2001) ജന്മവാർഷിക
ദിനമാണ്
ഏപ്രിൽ 21.
ഹോളിവുഡ് കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ക്വിൻ.
മെക്സിക്കോയിൽ ജനിച്ച ക്വിൻ കുടുംബത്തോടൊപ്പം കുട്ടിക്കാലത്ത് തന്നെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ എത്തി.
വിശ്വ പ്രസിദ്ധ ആർക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് റൈറ്റിൻ്റെ കീഴിൽ പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കാൻ ഓഫർ കിട്ടിയത്. റൈറ്റ് പറഞ്ഞു : വലിയ ശമ്പളം ഒന്നുമില്ലെങ്കിലും നിനക്ക് അതിലും കൂടുതൽ ജീവിതത്തിൽ ഒരിക്കലും കിട്ടാൻ പോകുന്നില്ല.
1947ൽ അമേരിക്കൻ പൗരത്വം കിട്ടി. ഏലിയാ കസാൻ്റെ
Viva Sapata ( 1952) എന്ന ചിത്രത്തിൽ മെക്സിക്കൻ വിപ്ലവ നേതാവ് സപാട്ടയെ സ്ക്രീനിൽ അവതരിപ്പിച്ചതോടെ ക്വിന്നിൻ്റെ അഭിനയശേഷി എല്ലാവർക്കും വ്യക്തമായി.
ഫെല്ലിനിയുടെ La Strada എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്ക്കാർ അവാർഡ് കിട്ടി. പുരസ്കാരം നേടുന്ന ആദ്യത്തെ മെക്സിക്കൻ അമേരിക്കൻ നടൻ.
വാൻ ഗോയെ അവതരിപ്പിച്ച Lust for Life എന്ന ചിത്രത്തിനായിരുന്നു അടുത്ത ഓസ്ക്കാർ.
Zorba the Greek, Lawrence of Arabia, Guns of Navarone, The Shoes of the Fisherman , Barabas തുടങ്ങിയവ ക്വിൻ അഭിനയിച്ച പ്രശസ്തമായ ചില ചിത്രങ്ങളാണ്.
ലൈഫ് ടൈം അച്ചീവ്മെൻ്റിനുള്ള സെസിൽ ഡെ മിൽ അവാർഡ് നൽകിയാണ് ചലച്ചിത്രലോകം ഈ അതുല്യനടനെ ആദരിച്ചത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *