ഷെയ്ക്സ്പിയർ

#ഓർമ്മ

ഷെയ്ക്സ്പിയർ.

വില്ല്യം ഷേക്സ്പിയറുടെ (1564-1616) ചരമവാർഷിക ദിനമാണ്
ഏപ്രിൽ 23.

ജനനവും ഒരു ഏപ്രിൽ 23നു തന്നെയാണ് എന്ന് കരുതപ്പെടുന്നു. ഏപ്രിൽ 26ന് ഇംഗ്ലണ്ടിലെ സ്‌ട്രാട്ട്ഫോർഡ് ഓൺ ആവൻ പള്ളിയിൽ മാമ്മോദീസ മുക്കിയതായി രേഖയുണ്ട്.
എക്കാലത്തെയും മഹാനായ നാടകകൃത്താണ് ഷെയ്ക്ക്സ്പിയർ.
ഹോമറും ഡാൻ്റെയും ടോൾസ്റ്റോയിയുമെല്ലാം സാഹിത്യ നഭോമണ്ഡലത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. പക്ഷേ ഷെയ്ക്സ്പിയർക്ക് തുല്യം ഷെയ്ക്സ്പിയർ മാത്രം .
” Was not of an Age, but for All time” എന്നാണ് ഷെയ്ക്സ്പിയർ അക്കാലത്ത് തന്നെ വിശേഷിപ്പിക്കപ്പെട്ടത് .
കഴിഞ്ഞ 400 വർഷങ്ങളായി ഷെയ്ക്സ്പിയർ നാടകങ്ങളിൽനിന്ന് കടമെടുത്ത വിഷയങ്ങൾ ആസ്പദമാക്കി ലോകമെങ്ങുമുള്ള എഴുത്തുകാരും ചലച്ചിത്രകാരൻമാരും നൂറുകണക്കിന് രചനകൾ നിർവഹിച്ചു കൊണ്ടിരിക്കുന്നു.
ഷെയ്ക്സ്പിയർ ഇംഗ്ലീഷ് ഭാഷയ്ക്ക് നൽകിയ വാക്കുകളും പ്രയോഗങ്ങളും മാത്രം മതി അദ്ദേഹത്തിൻ്റെ മഹത്വം തിരിച്ചറിയാൻ.
1592 മുതലാണ് ഷെയ്ക്സ്‌പിയർ നാടകകൃത്ത് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1599ൽ ഗ്ലോബ് തിയേറ്റർ പണി പൂർത്തിയായത് മുതൽ നാടകവേദി ഷെയ്ക്സ്പിയറിൻ്റെ സ്വന്തമായി മാറി. ജീവിതത്തെ ഇത്ര ആഴത്തിൽ മനസിലാക്കിയ വേറൊരു നാടകകൃത്തില്ല .

ഈ വിശ്വോത്തര സാഹിത്യകാരൻ്റെ ഓർമ്മയായി ഏപ്രിൽ 23 ലോക പുസ്തകദിനമായി ആഘോഷിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *