#ഓർമ്മ
സത്യജിത് റേ.
സത്യജിത് റേയുടെ ( 1921-1992) ചരമവാർഷിക
ദിനമാണ്
ഏപ്രിൽ 23.
ലോകസിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ സംവിധായകരിൽ ഒരാളാണ് റേ.
റേയുടെ ചിത്രങ്ങളായ അപു ത്രയങ്ങൾ – പഥേർ പഞ്ചാലി, അപരാജിതോ , അപുർ സംസാർ, ജൽസാ ഘർ, ചാരുലത തുടങ്ങിയവ ലോക ക്ലാസിക്കുകളാണ്.
36 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. കൂടാതെ നിരവധി ഡോക്യുമെൻ്ററികളും.
സംവിധായകൻ, തിരക്കഥാകൃത്ത്, , ലേഖകൻ, പത്രാധിപർ, കഥാകൃത്ത്, രേഖാചിത്രകാരൻ, സംഗീതസംവിധായകൻ ഇങ്ങനെ ബഹുമുഖപ്രതിഭയായ വേറൊരു ചലച്ചിത്രകാരൻ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം തുടങ്ങിയത് റെയും സുഹൃത്ത് ചിദാനന്ദ ദാസ്ഗുപ്തയും ചേർന്നാണ്.
ആദ്യ സിനിമയായ പഥേർ പഞ്ചാലി കാൻ ചലച്ചിത്രോത്സവത്തിൽ സമ്മാനം നേടിയതോടെ റേ ലോകസിനിമയുടെ ഭാഗമായി മാറി.
1992ൽ ലൈഫ് ടൈം അച്ചീവ്മെൻ്റിനുള്ള ഓസ്കാർ, പരമോന്നത ബഹുമതിയായ ഭാരതരത്നം, എന്നിവ ഉൾപ്പെടെ റേ നേടാത്ത പുരസ്കാരങ്ങൾ കുറവാണ്.
മേരി സീറ്റൻ്റെ ജീവചരിത്രം പുറത്ത് വന്നതുമുതൽ റേ ചലച്ചിത്രലോകത്തിന് പുറത്തും പ്രശസ്തനായി.
ബന്ധുവായ ബിജോയയെയാണ് വിവാഹം ചെയ്തത്. റേ ആത്മകഥ എഴുതിയില്ല. ഭാര്യ ബിജോയ, ഉറ്റ സഹപ്രവർത്തകനായ ചിദാനന്ദ ദാസ്ഗുപ്ത, തുടങ്ങിയവർ എഴുതിയ പുസ്തകങ്ങളിലൂടെയാണ് റേ എന്ന വ്യക്തിയുടെ സ്വകാര്യജീവിതം നാം അറിഞ്ഞത്. നടി മാധവി മുക്കർജിയുമായുള്ള ബന്ധം ബിജോയ തന്നെ തുറന്ന് എഴുതിയിട്ടുണ്ട്.
കൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ വിശ്രുത ചലച്ചിത്രകാരന് ഉചിതമായ സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized