#ഓർമ്മ
ലോക ഭൗമ ദിനം.
ഏപ്രിൽ 22, 2024 ലോക ഭൗമ ദിനമായി ആചരിക്കുന്നു.
പരിസ്ഥിതി വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാനായി 1970 മുതൽ ലോകം മുഴുവൻ ഭൗമ ദിനം ആചരിച്ചു വരുന്നു.
ഭൂമിയുടെ താപനില വർധിച്ചു വരുന്നതും കാലാവസ്ഥാ വ്യതിയാനവും അതുമൂലമുണ്ടാകുന്ന പരിസ്തിനാശവും മനുഷ്യരാശിയെ മുഴുവൻ പ്രതികൂലമായി ബാധിക്കുന്നു എന്ന് ഇന്ന് ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അത്രക്കാണ് നിത്യവും കാണുന്ന കെടുതികൾ.
ഇക്കൊല്ലത്തെ മുദ്രാവാക്യം പ്ലാസ്റ്റിക്ക് വിപത്താണ്. ഭസ്മാസുരന് വരം കൊടുത്തതുപോലെ ആരംഭത്തിൽ മനുഷ്യൻ്റെ പുരോഗതിക്ക് സഹായകമാവും എന്ന് കരുതിയ പ്ലാസ്റ്റിക് ഇന്ന് വലിയ വിപത്തായി മാറിക്കഴിഞ്ഞു.
2040 ആകുമ്പോഴേക്കും 60 ശതമാനമെങ്കിലും ഉപയോഗം കുറക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ദുരന്തമാണ് നമ്മെ കാത്തിരിക്കുന്നത്. ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കിയേ തീരൂ.
ഭൗമ ദിനം ഒരു ദിവസം ആഘോഷിക്കുകയും എല്ലാ ദിവസവും ആചരിക്കുകയും ചെയ്യുക എന്നത് ഓരോ വ്യക്തിയും ജീവിതചര്യയാക്കി മാറ്റണം. മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നു തന്നെ തുടങ്ങണം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized