ഇന്ത്യൻ റെയിൽവേ @171

#ചരിത്രം

ഇന്ത്യൻ റെയിൽവേ
@ 171.

ഇന്ത്യയിൽ റെയിൽവേ സർവീസ് ആരംഭിച്ചിട്ട് 171 വര്ഷം കഴിഞ്ഞു.

1853 ഏപ്രിൽ 16ന് ബോംബെയിലെ ബോറിബന്ദരിൽ നിന്ന് താനെ വരെ 400 അതിഥികളെയും വഹിച്ചു കൊണ്ട് ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ
ആദ്യത്തെ ട്രെയിൻ ഓടി. 37 കിലോമീറ്റർ യാത്രക്ക് 57 മിനിട്ട് എടുത്തു.
ബോറിബന്ദർ പിന്നീട് വിക്ടോറിയ ടെർമിനസ് ആയി. ഇപ്പോഴത്തെ പേര് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് എന്നാണ്.

ഗവർണർ ജനറൽ ആയിരുന്ന ഡൽഹൗസി പ്രഭുവാണ് 1853ൽ ഇന്ത്യയിൽ റെയിൽവേ നിർമ്മിക്കാനുള്ള പദ്ധതി ബ്രിട്ടീഷ് സർക്കാരിന് സമർപ്പിച്ചത്.
ഇന്ന് ലോകത്തിലേ നാലാമത്തെ വലിയ റെയിൽവെ ശൃംഖലയാണ് ഇന്ത്യൻ റെയിൽവെ ( മാർച്ച് 2022 വരെ 67956 കിലോമീറ്റർ). ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തെ എട്ടാം സ്ഥാനം. ഒരു ദിവസം ഓടിക്കുന്ന ഗുഡ്സ് ട്രെയിനുകളുടെ മാത്രം എണ്ണം 9495 ആണ്.

ആദ്യത്തെ ദീർഘദൂര എക്സ്പ്രസ് 1903ൽ ആരംഭിച്ച ഹൗറ കൾക്കാ മെയിൽ ( ഇപ്പൊൾ നേതാജി എക്സ്പ്രസ്) ആണ് .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *