#ഓർമ്മ
ജീൻ ഡേയ്ച്ച്.
ടോം ആൻഡ് ജെറി എന്ന കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്ടിച്ച, ലോകമാസകലമുള്ള കുട്ടികളുടെ ഇഷ്ടതോഴനായി മാറിയ ജീൻ ഡെയ്ച്ചിന്റെ ( 1924- 2020) ചരമവാർഷികദിനമാണ്
ഏപ്രിൽ 16.
അമേരിക്കയിലെ ചിക്കാഗോയിൽ ജനിച്ച എവുജീൻ ഡെയ്ച്ച് പട്ടാളസേവനത്തിനിടയിലാണ് ചിത്രകാരനായി മാറിയത്.
വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ഡേയ്ച്ച്, ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് 1959ൽ ചേക്കോസ്ലാവാക്യയിലെ പ്രാഗിലെത്തിയത്. സെടെങ്ക എന്ന യുവതിയെ പരിചയപ്പെട്ടത് ജീവിതം മാറ്റിമറിച്ചു. ഡേയ്ച്ച് പിന്നീട് തിരിച്ചുപോയില്ല. 1960ൽ അവരെ വിവാഹം കഴിച്ചു പ്രാഗിൽ സ്ഥിരതാമസമാക്കി മരണം വരെ അവിടെ കഴിഞ്ഞു.
പോപ്പ് ഐ എന്ന കാർട്ടൂൺ കഥാപാത്രവും, ടോം ആൻഡ് ജെറി യെപ്പോലെ തന്നെ പ്രശസ്തനാണ്.
തമാശയെന്നു തോന്നിപ്പിച്ചു ചിരിപ്പിക്കുമെങ്കിലും ജീവിത യാഥാർധ്യങ്ങൾ തുറന്നുകാട്ടി നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഡെയ്ച്ചിനെ മഹാനായ കലാകാരനാക്കി മാറ്റുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized