അഡോൾഫ് ഹിറ്റ്‌ലർ

#ഓർമ്മ

ഹിറ്റ്ലർ.

അഡോൾഫ് ഹിറ്റ്ലറുടെ (1889-1945) ജന്മവാർഷികദിനമാണ്
ഏപ്രിൽ 20.

ചരിത്രത്തിലെ ഏറ്റവും ക്രൂരനായ നരാധമനായാണ് 1933 മുതൽ 1945ൽ ആത്മഹത്യ ചെയ്യുന്നതു വരെ ജർമനിയുടെ സ്വേച്ഛാധിപതിയായ ഭരണാധികാരിയായിരുന്ന ഹിറ്റ്ലർ വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്നത്തെ ഓസ്ട്രിയയിൽ ജനിച്ച ഹിറ്റ്ലർ, താൻ രൂപീകരിച്ച നാസി പാർട്ടി വഴിയാണ് 1933ൽ ചാൻസിലറായത്. ആര്യന്മാർ ലോകം ഭരിക്കണം എന്ന തൻ്റെ സ്വപ്നം മേം കാംഫ് എന്ന തൻ്റെ പുസ്തകത്തിൽ നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നത് ലോകം ശ്രദ്ധിച്ചില്ല.
1934 ൽ ഫ്യൂറർ ( നേതാവ്) എന്ന പദവി സ്വയം ചാർത്തിയ ഹിറ്റ്ലർ, ചിന്തിക്കാൻപോലും കഴിയാത്ത വിധത്തിലാണ് ദശലക്ഷക്കണക്കിന് യഹൂദന്മാരെയും മറ്റുള്ളവരെയും കൊന്നൊടുക്കിയത്.
1939 സെപ്റ്റംബർ 1ന് പോളണ്ട് ആക്രമിച്ചുകൊണ്ട് രണ്ടാം ലോകമഹായുദ്ധത്തിനു ഹിറ്റ്ലർ തുടക്കം കുറിച്ചു. ബ്രിട്ടനും ഫ്രാൻസും ഉടൻ യുദ്ധം പ്രഖ്യാപിച്ചു. 1944 ജൂൺ 22ന് സോവ്യറ്റ് യൂണിയൻ യുദ്ധരംഗത്ത് പ്രവേശിച്ചു.
വർഷങ്ങൾ നീണ്ട രക്തചൊരിച്ചിൽ അവസാനിച്ചത് 1945 ഏപ്രിൽ 30നു പിടികൊടുക്കാതെയിരിക്കാൻ ബർലിനിലെ ബങ്കറിൽ ആത്മഹത്യ ചെയ്തതോടെയാണ്.
നൂറുകണക്കിന് പുസ്തകങ്ങളും നിരവധി സിനിമകളും ഉണ്ടായെങ്കിലും ഹിറ്റ്‌ലർ എന്ന പ്രഹേളിക ഇന്നും ലോകത്തിന് പൂർണമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *