#കേരളചരിത്രം
ജാതിയും സ്ഥലനാമങ്ങളും.
കണ്ണൂർ ജില്ലയിലെ ആലക്കോടിന് അടുത്ത് ചാണകക്കുണ്ട് എന്നൊരു സ്ഥലമുണ്ട്.
ആദ്യകാല കുടിയേറ്റക്കാർ ചാണകം സംഭരിച്ചു വിറ്റിരുന്ന സ്ഥലമായിരിക്കാം എന്നാണ് കരുതിയിരുന്നത്.
240 വർഷങ്ങൾക്ക് മുൻപ് വില്യം ലോഗൻ എഴുതുന്നു :
“താമസിക്കുന്ന സ്ഥലത്തെ എന്തു പേരിട്ടു വിളിക്കുന്നു എന്നത്, താമസിക്കുന്ന ആളിന്റെ ജാതി അനുസരിച്ചിരിക്കും.
ഒരു പറയന്റെ വീട് ‘ചേരി’ എന്നറിയപ്പെടുന്നു . അടിയാളനായ ചെറുമൻ ‘ചാള’യിൽ താമസിക്കുന്നു. കൊല്ലൻ, തട്ടാൻ, ആശാരി, നെയ്ത്തുകാരൻ ( ചാലിയൻ ) കള്ള് ചെത്തുന്നവൻ (തിയ്യൻ )എല്ലാം താമസിക്കുന്ന വീട് ‘പുര’ അല്ലെങ്കിൽ ‘കുടി’ എന്ന പേരിൽ അറിയപ്പെടുന്നു.
ക്ഷേത്രോപജീവികൾ ‘വാര്യം’ അല്ലെങ്കിൽ ‘പിഷാരം’ അഥവാ ‘പൂമഠം’ നിവാസികളത്രെ.
സാധാരണ നായർ താമസിക്കുന്നിടം ‘വീട്’ അല്ലെങ്കിൽ ‘ഭവനം’. ഈ ജാതിയിൽപ്പെട്ട അധികാരസ്ഥാനമുള്ള ആൾക്കാർ താമസിക്കുന്നത് ‘ഇട’ത്തിൽ.
രാജാവ് ‘കോവിലകത്തി’ലോ ‘കൊട്ടാരത്തി’ലോ വസിക്കുന്നു.
നാടൻ ബ്രാഹ്മണൻ (നമ്പൂതിരി )താമസക്കുന്ന വീട് ‘ഇല്ലം’. നമ്പൂതിരി ജാതിയിലെ ആഢ്യന്മാർ താമസിക്കുന്ന വീടിനെ ‘മന’ അഥവാ ‘മനയ്ക്കൽ’ എന്നു വിളിക്കുന്നു.
താണ ജാതിക്കാർക്ക്, എന്തായാലും, തങ്ങളുടെ വീടിനെ തനതുപേരിൽ നമ്പൂതിരി മേധാവികളുടെ മുമ്പിൽ ഉച്ചരിച്ചുകൂടാ.
സ്വയം നിന്ദിച്ചുകൊണ്ട്, അധഃകൃതനാണെന്ന് സമ്മതിച്ചുകൊണ്ട്, മേലാളരുടെ മുമ്പിൽ സ്വന്തം വസതിയെ ‘ചാണകക്കുണ്ട് ‘ എന്നവർ പറയണം”.
– ജോയ് കള്ളിവയലിൽ.
