#ഓർമ്മ
ചാൾസ് ഡാർവിൻ.
ഡാർവിൻ്റെ ( 1809-1882) ചരമവാർഷിക ദിനമാണ്
ഏപ്രിൽ 19.
ഡാർവിൻ്റെ പരിണാമ സിദ്ധാന്തം പോലെ ലോകവിഞ്ഞാനീയം തിരുത്തിയെഴുതിയ ആശയങ്ങൾ അധികമില്ല.
എഡിൻബറോയിൽ വൈദ്യശാസ്ത്രം പഠിക്കാൻ പോയ ഡാർവിൻ ഒത്തിരി കാര്യങ്ങള് പഠിച്ചു – വൈദ്യം ഒഴിച്ച്. അനാട്ടമി അദ്ദേഹം വെറുത്തു. സർജറി അതിലേറെ. അവസാനം 1837ൽ ഒരു ബി എ ബിരുദവുമായി പുറത്ത് ചാടി.
എച്ച് എം എസ് ബീഗിൾ എന്ന കപ്പലിൽ കയറിക്കൂടി നടത്തിയ ഒരു ലോകയാത്ര ചരിത്രത്തിൻ്റെ ഗതി മാറ്റി.1837 മുതൽ 1839 വരെ ഡാർവിൻ തൻ്റെ വിപ്ലവകരമായ സിദ്ധാന്തം ആവിഷ്കരിക്കുകയായിരുന്നു. 1859 ൽ On the Origin of Species എന്ന അമൂല്യ ഗ്രന്ഥം പുറത്ത് വന്നു. ഭൂമിയിലെ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളെ പറ്റി പിന്നീട് ഉണ്ടായിട്ടുള്ള അറിവിൻ്റെ മുഴുവൻ ആധാരം ഡാർവിൻ ആണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized