#ഓർമ്മ
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ (1927-2022) ജന്മവാർഷികദിനമാണ്
ഏപ്രിൽ 16.
എട്ടുവർഷം ആഗോള കത്തോലിക്കാസഭയെ നയിച്ച ഈ മഹായിടയൻ 495 വർഷത്തിന് ശേഷം സ്ഥാനത്യാഗം ചെയ്ത ആധുനികകാലത്തെ ഏക പാപ്പയാണ്.
കത്തോലിക്കാസഭയെ പുതിയ യുഗത്തിലേക്ക് നയിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ്സിന് ദൈവശാസ്ത്രപരവും തത്വശാസ്ത്രപരവുമാ യ അടിത്തറ പാകിയ ബുദ്ധിജീവികളിൽ പ്രമുഖനാണ് കർദിനാൾ ജോസഫ് റാറ്റ്സിൻഗർ.
ശ്രദ്ധേയമായ അനേകം പുസ്തകങ്ങളുടെ രചയിതാവാണ് ഈ മഹാപുരോഹിതൻ.
സഭയിൽ ചരിത്രപരമായ മാറ്റങ്ങൾ വരുത്താൻ തന്റെ മുൻഗാമി ജോൺ പോൾ മാർപാപ്പയുടെ വലംകൈയായി 25 വർഷം വത്തിക്കാനിൽ പ്രവർത്തിച്ചു. അതിനുമുൻപ് മ്യൂണിക്ക് ആർച്ചുബിഷപ്പായിരുന്നു ഈ ജർമൻകാരൻ.
വിരമിച്ചശേഷവും ഫ്രാൻസീസ് മാർപാപ്പ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് ചെവികൊടുത്തിരുന്നു.
Two Popes എന്ന ചലച്ചിത്രം രണ്ടു പേരുടെയും ജീവിതത്തെ ആസ്പദമാക്കിയാണ്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പമാരുടെ കബറിടം സന്ദർശിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.
Posted inUncategorized