#ഓർമ്മ
തകഴി ശിവശങ്കരപ്പിള്ള
തകഴിയുടെ (1912-1999)
ജന്മവാർഷിക ദിനമാണ്
ഏപ്രിൽ 17.
മലയാള കഥാ നോവൽ സാഹിത്ര രംഗത്തെ നവോത്ഥാന നായകരാണ് ബഷീർ, തകഴി, കേശവദേവ്, പൊൻകുന്നം വർക്കി തുടങ്ങിയവർ.
കേസരി ബാലകൃഷ്ണപിള്ളയുടെ സദസിൽനിന്നാണ് സാഹിതത്തിലേക്ക് തകഴി കാൽവെച്ചു കയറിയത്.
ചെമ്മീൻ എന്ന നോവലാണ് തകഴിക്ക് ലോകപ്രശസ്തി നേടിക്കൊടുത്തത്. കയർ എന്ന നോവൽ കുട്ടനാടിൻ്റെ തലമുറകളുടെ ചരിത്രം കൂടിയാണ്. തിരുവിതാംകൂറിലെ അധികാരത്തിൻ്റെ ഇടനാഴികളിലെ ഉപജാപങ്ങളുടെ കഥയാണ് ഏണിപ്പടികൾ.
ലോകത്തിലെ മികച്ച കഥകളുടെ ഒപ്പം നിൽക്കും വെള്ളപ്പൊക്കത്തിൽ എന്ന കഥ.
1936 മുതൽ 1957 വരെ ആലപ്പുഴയിൽ വക്കീലായി ജോലി ചെയ്ത ചരിത്രവുമുണ്ട്.
കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ഡി ലിറ്റും പദ്മഭൂഷൺ ബഹുമതികളും തകഴിയെ തേടിയെത്തി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized