#ഓർമ്മ
മാർക്കേസ്.
ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ (1927-2014)
ചരമവാർഷികദിനമാണ്
ഏപ്രിൽ 17.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിദേശ നോവലിസ്റ്റാണ് മാജിക്കൽ റിയലിസം എന്ന സങ്കേതം പരിചയപ്പെടുത്തിയ മാർക്കേസ്.
കൊളമ്പിയയിൽ ജനിച്ച മാർക്കേസ്, 7 വയസ്സു വരെ മുത്തച്ഛന്റെ ഒപ്പമാണ് വളർന്നത്. പിന്നീട് ബോഗോട്ടയിൽ മാതാപിതാക്കളുടെ ഒപ്പം ചേർന്നു.
നിയമപഠനം ഉപേക്ഷിച്ചു എഴുത്തിലേക്ക് തിരിയാൻ പ്രേരണയായത് കാഫ്കയുടെ രൂപാന്തരം എന്ന കൃതിയാണ്.
1950 ൽ യുറോപ്പിലേക്ക് പോയ മാർക്കേസ്, പാരിസിൽ രണ്ടു കൊളമ്പിയൻ പത്രങ്ങളുടെ റിപ്പോർട്ടറായി പ്രവർത്തിച്ചു. 1955ൽ ആദ്യ നോവലായ Heat Storm പ്രസിദ്ധീകരിച്ചു.
57ൽ തിരിച്ചുപോന്നു. ഒരു വെനിസ്വേലൻ മാസികയുടെ പത്രാധിപരായി. പിന്നീട് ക്യൂബൻ വിപ്ലവം റിപ്പോർട്ട് ചെയ്യാൻ പോയി.
1967ൽ One Hundred Years of Solitude പുറത്തുവന്നതോടെ മാർക്കേസ് ലോകം മുഴുവൻ പ്രശസ്തനായി. സെർവന്റ്സിന്റെ ഡോൺ ക്വിക്സോട്ടിനു ശേഷം സ്പാനിഷ് ഭാഷയിലുണ്ടായ ഏറ്റവും മഹത്തായ കൃതി എന്നാണ് പാബ്ലോ നെറുദാ എഴുതിയത്. 1972ൽ നോബൽ സമ്മാനം ലഭിച്ചു.
മാർക്കേസിന്റെ പല കൃതികളും യഥാർത്ഥ സംഭവങ്ങൾ അടിസ്ഥാനമാക്കിയവയാണ്.
സ്വന്തം മാതാപിതാക്കളുടെ പ്രേമവും വിവാഹവുമാണ് Love in Times of Cholera യുടെ പ്രമേയം. Autumn of a Patriarch ഒരു വെനിസ്വേലൻ ഏകാധിപതിയുടെ കഥയാണ്.
1999ൽ കാൻസർ പിടിപെട്ട മാർക്കേസ് 2014ൽ അന്തരിച്ചു.
നിലവാരം ഇല്ല എന്ന പേരിൽ പ്രസിദ്ധീകരിക്കാതിരുന്ന ഒരു നോവൽ മാർക്കേസിൻ്റെ മരണശേഷം 10 വര്ഷം കഴിഞ്ഞു ബന്ധുക്കൾ പ്രസിദ്ധീകരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized