യാസുനാരി കവാബത്ത

#ഓർമ്മ

യാസുനാരി കവാബത്ത.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ ജാപ്പനീസ് എഴുത്തുകാരനായ യാസുനാരി കവാബത്തയുടെ 1889-1979) ചരമവാർഷികദിനമാണ്
ഏപ്രിൽ 16.

ഒസാക്കയിൽ ജനിച്ച കവാബത്തക്ക് 5 വയസ്സിൽ മാതാപിതാക്കളും, 7 വയസ്സിൽ മുത്തശ്ശിയും, 11 വയസ്സിൽ മുത്തച്ഛനും നഷ്ടമായി. ഏകാന്തതയും മരണാഭിമുഖ്യവും എഴുത്തിൻ്റെ മുഖമുദ്രയായി മാറിയതിൽ അത്ഭുതമില്ലല്ലോ. 1924ൽ ടോക്യോ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ കവാബത്ത, 1926ൽ പ്രസിദ്ധീകരിച്ച The Izu Dancer എന്ന ആത്മകഥാപരമായ കഥയോടെ പ്രസിദ്ധനായി. ഒരു ആശ്രമത്തിൽവെച്ച് ഒരു സന്യാസി ബലാൽസംഗം ചെയ്തതിനെതുടർന്ന് ബന്ധം ഉപേക്ഷിച്ച കാമുകിയായിരുന്നു പ്രചോദനം.
Snow Country ആണ് കവാബത്തയുടെ ഏറ്റവും പ്രശസ്തമായ നോവൽ. 1933ൽ പ്രസിദ്ധീകരണം തുടങ്ങിയ കൃതി 12 വര്ഷം കൊണ്ടാണ് പൂർത്തിയാക്കിയത്. അവസാനത്തെ പുതുക്കൽ പുറത്തുവന്നത് 1948ലാണ്. ഒരു ഗെയിഷയുടെ കഥയാണ് പ്രമേയം.
മറ്റൊരു പ്രശസ്ത നോവൽ The Song of the Mountain 1949ൽ ആരംഭിച്ച് 1954ലാണ് പൂർത്തിയായത്.
എഴുത്ത് തുടങ്ങുമ്പോൾ ടാഗോർ ആയിരുന്നു ഏറ്റവും വലിയ പ്രചോദനം. 1968ൽ നോബൽ പുരസ്കാരം നേടുന്ന ആദ്യത്തെ ജാപ്പനീസ് എഴുത്തുകാരനായി കവാബത്ത മാറി.
1972 ൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തു. 1970ൽ ഹരകിരി നടത്തിയ യുകിയോ മിഷിമ ചെയ്തതുപോലെ ആത്മഹത്യക്കുറിപ്പ് ഒന്നും എഴുതാതെപോയതുകൊണ്ട് യഥാർഥ കാരണം ആർക്കും അറിയില്ല.
പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ കവാബത്തയെ മലയാളത്തിന് പരിചയപ്പെടുത്തിയ വിലാസിനിയോടു നാം കടപ്പെട്ടിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *