മിലോസ് ഫോർമാൻ

#ഓർമ്മ

മിലോസ് ഫോർമാൻ.

മിലോസ് ഫോർമാൻ (1932-2018) എന്ന സിനിമാ പ്രതിഭയുടെ ഓർമ്മദിവസമാണ്
ഏപ്രിൽ 15.

1975 ഇൽ പുറത്തിറങ്ങിയ “One Flew Over the Cuckoo’s Nest”. എന്ന ചിത്രം ചലച്ചിത്രരംഗത്തെ ഒരു അസുലഭപ്രതിഭയുടെ ഉദയമായിരുന്നു. മനോരോഗാശുപത്രിയിൽ അകപ്പെട്ട മാക് മർഫി ( ജാക് നിക്കോത്സൻ) , ക്രൂരയായ നേഴ്സ് ( ലൂയി ഫ്ലെച്ചർ), എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകളിൽ എന്നേക്കുമായി ഇടംപിടിച്ചു. മികച്ച നായകൻ, നായിക, ഡയറക്ടർ, ചിത്രം, തിരക്കഥ – ചിത്രം നേടിയ ഓസ്കാർ അവാർഡുകളാണ്.
ചെകോസ്ലാവ്യയിൽ ജനിച്ച ഫോർമാൻ 1975 മുതൽ അമേരിക്കൻ പൗരനായി.
മോസ്സാർട്ടിന്റെ ജീവിതകഥ ആസ്പദമാക്കി നിർമ്മിച്ച അമേദിയൂസ്‌ എന്ന സിനിമ എട്ട് ഓസ്കാർ അവാർഡ് നേടിയ ഫോർമാൻ്റെ മറ്റൊരു ഇതിഹാസചിത്രമാണ്.
ഇവകൂടാതെ ഒട്ടനവധി മികച്ച സിനിമകളും ഫോർമാൻ ലോകത്തിന് സമ്മാനിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *