#ഓർമ്മ
ചാർലി ചാപ്ലിൻ.
ചാർലി ചാപ്ലിൻ്റെ ( 1889 -1972 ) ജന്മവാർഷിക
ദിനമാണ്
ഏപ്രിൽ 16.
ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരൻമാരി ൽ ഒരാളാണ് ചാപ്ലിൻ. അന്വശ്വരമായ കഥാപാത്രമാണ് ചാപ്ലിൻ സൃഷ്ടിച്ച The Tramp.
ലണ്ടനിൽ ജനിച്ച ചാൾസ് സ്‌പെൻസർ ചാപ്ലിൻ കടുത്ത ദാരിദ്ര്യത്തിലാണു വളർന്നത്. 14 വയസിൽ അമ്മ മനോരോഗ ആശുപത്രിയിലായി.
ചെറുപ്പം മുതൽ അഭിനയച്ചു തുടങ്ങിയ ചാപ്ലിൻ 1914 മുതൽ സിനിമയിലും അഭിനയിക്കാൻ തുടങ്ങി. 1918 ആയപ്പോഴേക്കും ലോകം മുഴുവൻ അറിയുന്ന നടനായി മാറി.
അമേരിക്കയിലെത്തിയ ചാപ്ലിൻ യുണൈറ്റഡ് ആർട്ടിസ്റ്റ്സ് എന്ന സ്റ്റുഡിയോയുടെ സഹസ്ഥാപകനായി.
Modern Times ( 1936) ആണ് അവസാനത്തെ നിശബ്ദ ചിത്രം.
The Great Dictator ( 1940 ) എന്ന ചിത്രം പോലെ ഹിറ്റ്‌ലറെ അപഹസിക്കുന്ന മറ്റൊരു ചിത്രവുമില്ല.
കേസുകൾ കൊണ്ട് പൊറുതിമുട്ടി 1940കളിൽ അമേരിക്ക വിട്ട ചാപ്ലിൻ അവസാനകാലം സ്വിറ്റ്സ്സർലൻഡിലാണ് ജീവിച്ചത്.
3 ഓസ്‌ക്കാറുകൾ ഉൾപ്പെടെ
അവാർഡുകളുടെ പെരുമഴ തന്നെ ഈ മഹാനായ ചലചിത്രകാരനെ തേടിയെത്തി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡി ലിറ്റ് നൽകി ആദരിച്ചു. ബ്രിട്ടൺ സർ പദവി നൽകി.
ചാപ്ലിൻ്റെ പല സിനിമകളും ലോക ക്ലാസിക്കുകളായി ഇന്നും ആദരിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized