#ചരിത്രം
ഗാന്ധിജിയുടെ ചിത്രങ്ങൾ.
തൻ്റെ ജീവിതകാലത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ചരിത്രപുരുഷനാണ് മഹാത്മാ ഗാന്ധി.
ടെലിവിഷൻ്റെ വരവിനുമുൻപ് ലോകത്ത് ഏറ്റവും പ്രചാരമുള്ള ചിത്രമാസികയായിരുന്നു LIFE.
LIFE മാസികയ്ക്ക് വേണ്ടി ഗാന്ധിജിയുടെ ചിത്രങ്ങൾ എടുക്കാനായിട്ടാണ് അമേരിക്കയിൽ നിന്ന് മാർഗരറ്റ് ബുർക്ക് വൈറ്റ് 1946ൽ ഇന്ത്യയിൽ എത്തിയത്. അവർ എടുത്ത, LIFE മാസികയുടെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ട, ഗാന്ധിജി ചർക്കയിൽ നൂൽ നൂൽക്കുന്ന ഫോട്ടോ മഹാത്മാവിൻ്റെ ജീവിതകഥ ഒറ്റവാക്കിൽ പറയുന്നതിന് തുല്യമായി.
ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട ദിനചര്യയായിരുന്നു ചർക്കയിൽ നൂൽ നൂൽക്കൽ. എല്ലാ ദിവസവും രാവിലെ മറ്റ് ജോലികളിൽ ഏർപ്പെടുന്നതിനുമുൻപായി നിർബന്ധമായും ഗാന്ധിജി നൂൽ നൂൽക്കുമായിരുന്നു.
ഗാന്ധിജിയുടെ നിരവധി ഫോട്ടോകൾ മാർഗരറ്റ് ബ്രുക്ക് വൈറ്റ് എടുത്തെങ്കിലും അവയിൽ മിക്കവയും വെളിച്ചം കണ്ടത് 1948ൽ ഗാന്ധിജി വധിക്കപ്പെട്ടശേഷം ലൈഫ് മാസിക പ്രസിദ്ധീകരിച്ച സ്മരണികയിലാണ്.
1930ലാണു് ഹെൻറി ലൂസ് തൻ്റെ Fortune മാസികയിൽ ഫോട്ടോഗ്രാഫറായി മാർഗരറ്റിന് ജോലി നൽകുന്നത്. 1935ൽ തൻ്റെതന്നെ ഉടമസ്ഥതയിലുള്ള LIFE മാസികയ്ക്ക് വേണ്ടി ചിത്രങ്ങൾ എടുക്കാനുള്ള ജോലി ഏൽപ്പിച്ചു. പിന്നീട് മരണം വരെ LIFE മാസികയുടെ ഫോട്ടോ ജേർണലിസ്റ്റ് ആയിരുന്നു മാർഗരറ്റ് ബ്രൂക്ക് വൈറ്റ്. 1936ൽ സോവിയറ്റ് യൂണിയനിൽ പ്രവേശിച്ചു ചിത്രങ്ങൾ എടുക്കാനുള്ള അനുവാദം കിട്ടിയ ആദ്യത്തെ വിദേശി ഫോട്ടോഗ്രാഫർ ആണ് മാർഗരറ്റ് ബ്രൂക്ക് വൈറ്റ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized