#ഓർമ്മ
വ്ലാദിമിർ മയക്കോവിസ്‌ക്കി
റഷ്യൻ കവിയും നാടകകൃത്തുമായ വ്ലാദിമിർ മയക്കോവിസ്‌ക്കി ( 1893-1930) സ്വയം ജീവിതം അവസാനിപ്പിച്ച ദിനമാണ്
ഏപ്രിൽ 14.
റഷ്യൻ സാമ്രാജ്യത്തിൽ ജോർജിയയിൽ ജനിച്ച മായക്കോവിസ്‌ക്കി പിതാവിൻ്റെ മരണശേഷം 1906ൽ മോസ്‌കോവിൽ എത്തി. 15 വയസിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ അംഗമായ മയക്കോവിസ്ക്കി നിരവധി തവണ ജെയിലിൽ അടക്കപ്പെട്ടു. 16 വയസിൽ ഏകാന്തതടവ് അനുഭവിക്കവെ ബൈബിൾ വിശദമായി പഠിക്കാൻ അവസരം കിട്ടിയത് കവിതയിലേക്കുള്ള വഴികാട്ടിയായി.
1910ൽ മോസ്കോ ആർട്ട് സ്കൂളിൽ ചേരാനായി. 1917ലെ റഷ്യൻ വിപ്ലവത്തെയും ബോൾഷെവിക്ക് പാർട്ടിയെയും പിന്തുണച്ച മയക്കോവിസ്ക്കി പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അനുഭാവിയായി.
മയക്കോവിസ്‌ക്കിയുടെ കവിതകൾ സോവ്യറ്റ് യൂണിയനിലാകെ ജനപ്രീതി നേടി. കവിയുടെ ജനപ്രീതി 1920 കളിൽ ബ്രിട്ടൺ, അമേരിക്ക ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പര്യടനം നടത്താൻ സഹായകമായി.
സ്വേച്ഛാധിപതിയായ സ്റ്റാലിൻ്റെ പീഡനത്തിൽ മനം നൊന്താണ് എന്ന് പറയപ്പെടുന്നു, 1930 ഏപ്രിൽ 14ന് ആത്മഹത്യ ചെയ്യുകയായിരുന്നു.ലോകമെങ്ങും യുവാക്കളുടെ ഇഷ്ടകവിയാണ് മയക്കോവിസ്‌ക്കി.
മലയാളം ഉൾപ്പെടെ ലോകത്തിലെ മിക്ക ഭാഷകളിലേക്കും മയക്കോവിസ്ക്കിയുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized