ഴാങ് പോള് സാർത്രൂ്

#ഓർമ്മ

ഴാങ് പോൾ സാർത്ര്.

സാർത്രിൻ്റെ (1905-1980) ചരമവാർഷികദിനമാണ്
ഏപ്രിൽ 15.

അസ്തിത്വവാദം (Existentialism) എന്ന ദാർശനിക സിദ്ധാന്തത്തിൻ്റെ ഏറ്റവും പ്രമുഖനായ പ്രയോക്താവാണ് നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് , രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രശസ്തനായ ഈ ഫ്രഞ്ച് ദാർശനികൻ.
പാരീസിലെ ഇക്കോൾ നോർമാലെ സുപ്പീരിയർ സർവകലാശാലയിൽ നിന്ന് 1929ൽ പഠിച്ചിറങ്ങിയ സാർത്ര്, വിദ്യാർഥിജീവിതം മുതൽ പങ്കാളിയായ സൈമൺ ദി ബോവാറുമായുള്ള ബന്ധം വിവാഹം കഴിക്കാതെതന്നെ മരണം വരെ തുടർന്നു. ബോവാറും അറിയപ്പെടുന്ന ചിന്തകയായിരുന്നു.
1956ൽ പ്രസിദ്ധീകരിച്ച Memoirs of a Dutiful Daughter എന്ന അവരുടെ ആത്മകഥ രണ്ടു പേരുടെയും ജീവിതത്തിൻ്റെ രഹസ്യങ്ങൾ തുറന്ന് എഴുതുന്നു. ലൈംഗികസദാചാരം തങ്ങളുടെ ജീവിതത്തിൽ പ്രധാനമല്ലായിരുന്നു എന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
Nausea (1938), Being and Nothingness (1943), Existentialism and Humanism (1946) തുടങ്ങിയവയാണ് സാർത്രിൻെറ പ്രമുഖ കൃതികൾ.
സ്വന്തം ജീവിതം എങ്ങനെ വേണം എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ട് എന്ന് സാർത്ര് വിശ്വസിച്ചു. തൻ്റെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം അതാത് വ്യക്തിക്ക് തന്നെയായിരിക്കുകയും ചെയ്യും.
ഇരുപതാം നൂറ്റാണ്ടിൻ്റെ ചിന്തകളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ദാർശനികരിൽ പ്രമുഖനാണ് സാർത്ര്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *