#ഓർമ്മ
ലിയനാർഡോ ഡാ വിഞ്ചി.
ഡാ വിഞ്ചിയുടെ (1452-1519)
ജന്മവാർഷികദിനമാണ്
ഏപ്രിൽ 15.
ലോകത്തിലെ ഏറ്റവും പ്രശസ്തവും ഏറ്റവും വിലപിടിപ്പുള്ളതുമായ പെയിന്റിംഗ് ആണ് ഡാ വിഞ്ചിയുടെ ‘മോണാ ലിസ’.
അതിപ്രശസ്തമായ മറ്റൊരു പെയിന്റിംഗ് ആണ് റോമിലെ സിസ്റ്റയ്ൻ ചാപ്പലിലെ ക്രിസ്തുവിന്റെ ‘ അന്ത്യ അത്താഴം ‘.
ഇറ്റലിയിലെ ഫ്ലോറൻസിൽ ഒരു അഭിഭാഷകന് ഒരു തൊഴിലാളിസ്ത്രീയിൽ ജനിച്ച മകനാണ് ലിയോനാർഡോ ഡാ വിഞ്ചി.
ഔപചാരികവിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. 14 വയസ്സിൽ ലോഹം, തടി, തുകൽ മുതലായ പണികൾ പഠിക്കാൻ അപ്രെന്റിസായി കൂടി. കൂട്ടത്തിൽ പെയിന്റിംഗ്, ഡ്രോയിങ്, ശില്പകല എന്നിവയും പഠിച്ചു. 20 വയസ്സ് മുതൽ പെയിന്റിംഗ്കൾ വിറ്റുതുടങ്ങി.
1430 മുതൽ മൂന്നുവർഷമെടുത്താണ് അന്ത്യ അത്താഴം പൂർത്തിയാക്കിയത്.
1503ലാണ് മോണാ ലിസ വരച്ചത്. ഇന്നത് ഫ്രാൻസിലെ ലൂവർ മ്യൂസീയത്തിൽ അതീവസുരക്ഷയിൽ ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു.
1490ൽ വരച്ച ‘വിൽറുവിയൻ മനുഷ്യൻ ‘ ഡാ വിഞ്ചിക്ക് മനുഷ്യശരീരത്തേക്കുറിച്ചും സിമട്രിയെക്കുറിച്ചും ഉണ്ടായിരുന്ന അവബോധത്തിന്റെ അത്ഭുതമുളവാക്കുന്ന തെളിവാണ്.
സവർഗ ലൈംഗികത സംശയിക്കപ്പെടുന്ന ഈ മഹാനായ കലാകാരൻ ഫ്രാൻസിൽവെച്ച് സ്ട്രോക്ക് വന്നാണ് മരണമടഞ്ഞത്.
– ജോയ് കള്ളിവയലിൽ.






